Type Here to Get Search Results !

Bottom Ad

മലയാളിയുടെ 'ഫില്ലി ചായ' ഇനി അമേരിക്കയിലേക്ക്: സ്വന്തംനാടായ കാസര്‍കോട്ടും ബ്രാഞ്ച് ആരംഭിക്കും


ദുബൈ (www.evisionnews.co): മലയാളിയുടെ ഉടമസ്ഥതയില്‍ ദുബൈയുടെ സ്വന്തം ബ്രാന്‍ഡായ ഫില്ലി ടീ അമേരിക്കയിലും ഇംഗ്ലണ്ടിലും രജിസ്റ്റര്‍ ചെയ്തതായി എം ഡിയും സ്ഥാപകനുമായ അബ്ദുല്‍ റാഫി ദുബൈയില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. സവിശേഷമായ സാഫ്രോണ്‍ ചായ കഫറ്റേരിയകള്‍ ആരംഭിച്ച് ശ്രദ്ധേയമായ ഫില്ലിക്ക് ഇന്ന് ഏഴ് രാജ്യങ്ങളിലായി 42 ശാഖകളുണ്ട്. ഇന്ത്യയിലെ ആദ്യ ശാഖ കഴിഞ്ഞ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് മുംബൈയില്‍ ആരംഭിച്ചിട്ടുണ്ട്. 

സ്വന്തം നാടായ കാസര്‍കോട്ട് ഒരു വര്‍ഷത്തിനകം ശാഖ തുടങ്ങുമെന്നും റാഫി പറഞ്ഞു. ദുബൈ മന്‍ഖൂലില്‍ പത്തുവര്‍ഷമായി പ്രവര്‍ത്തിച്ച ഫില്ലി തൊട്ടടുത്ത ഹുദൈബിയയിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ടാണ് റാഫി മാധ്യമങ്ങളുമായി സംസാരിച്ചത്. ഫില്ലിക്കു സഹോദര സ്ഥാപനങ്ങളില്ല. വ്യാജ പകര്‍പ്പുകള്‍ കരുതിയിരിക്കണമെന്നും റാഫി ഫില്ലി പറഞ്ഞു. മാനേജര്‍ റിയാസ് അഹ്മദ് ,ബ്രാന്‍ഡ് മാനേജര്‍ മുഹമ്മദ് അഷ്റഫ്, അബ്ദുല്‍അസീസ് കോപ്പ, നാസര്‍ മാളിക എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad