ബീഹാര്‍ (www.evisionnews.co): പട്ടാപ്പകല്‍ യുവാക്കള്‍ സംഘം ചേര്‍ന്ന് പെണ്‍കുട്ടിയെ ആക്രമിച്ചു. ബിഹാറിലെ ജെഹാനാബാദിലാണ് സംഭവം. നടുറോഡില്‍ വെച്ചയായിരുന്നു യുവാക്കളുടെ അത്രിക്രമം. വീഡിയോ പ്രചരിച്ചതോടെയാണ് സംഭവം പുറലോകം അറിഞ്ഞത്. വീ
ഡിയോയിലുള്ള ജെഹനാബാദ് റജിസ്ട്രേഷനിലുള്ള ബൈക്ക് കണ്ടെത്തുന്നതിനുള്ള ശ്രമം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി. യുവാക്കള്‍ പെണ്‍കുട്ടിയുടെ വസ്ത്രങ്ങള്‍ വലിച്ചു കീറി. കണ്ടു നിന്നവരോട് പെണ്‍കുട്ടി സഹായത്തിനായി യാചിച്ചിട്ടും ആരും അതിന് മനസു കാണിച്ചില്ല. വീഡിയോയിലുള്ള പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയാണെന്ന് പോലീസ് പറഞ്ഞു. സംഭവത്തിന്റെ രണ്ടു വിഡിയോകളാണു ലഭിച്ചത്. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ല. എങ്കിലും ലഭ്യമായ വീഡിയോയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയെന്ന് ജെഹാനാബാദ് എസ്.പി മനീഷ് പറഞ്ഞു.

Post a Comment
0 Comments