ഷാംലി (www.evisionnews.co): ദളിതുകള്‍ക്കും മുസ്ലിംകള്‍ക്കും നേരെയുള്ള സംഘ്പരിവാര്‍ ആക്രമണം വീണ്ടും. ഉത്തര്‍പ്രദേശിലെ ഷാംലിയില്‍ ഇസ്ലാം മതത്തിലേക്ക് പരിവര്‍ത്തനം ചെയ്ത ദളിത് യുവാവിന് നേരെ ബജ്റംഗദള്‍ പ്രവര്‍ത്തകരുടെ മര്‍ദ്ദനം. പവന്‍കുമാര്‍ എന്ന യുവാവിനാണ് മര്‍ദ്ദനമേറ്റത്. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ ഇതിനോടകം സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിച്ചുകഴിഞ്ഞു.
മൂന്നുദിവസങ്ങള്‍ക്കു മുമ്പാണ് പവന്‍കുമാര്‍ ഇസ്ലാം മതത്തില്‍ ആകൃഷ്ടനായി മതംമാറുന്നത്. തലയില്‍ തൊപ്പി ധരിച്ചായിരുന്നു പിന്നീട് നടന്നിരുന്നത്. സമീപത്തെ മദ്രസയില്‍ നിന്നുള്ള പ്രേരണ കൊണ്ടാണ് പവന്‍കുമാര്‍ ഇസ്ലാം സ്വീകരിച്ചതെന്നായിരുന്നു ബജ്റംഗദള്‍ പ്രവര്‍ത്തകരുടെ ആരോപണം. എന്നാല്‍ ഇന്റര്‍നെറ്റില്‍ നിന്നും ഒരുപാട് തവണ ഇസ്ലാമിനെക്കുറിച്ച് പഠിച്ചുവെന്നും അതിന്റെ അടിസ്ഥാനത്തിലാണ് താന്‍ മതംമാറിയതെന്നും ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പവന്‍കുമാര്‍ പറഞ്ഞു. പവന്‍കുമാറിന്റെ തലയില്‍ നിന്നും തൊപ്പി നീക്കുന്നതും നിര്‍ബന്ധിച്ച് താടി ഷേവ് ചെയ്യുന്നതും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന ദൃശ്യങ്ങളില്‍ കാണാം. തിരിച്ച് ഹിന്ദുമതത്തിലേക്ക് ഘര്‍വാപ്പസി നടത്തുകയാണ് അക്രമികള്‍.

Post a Comment
0 Comments