Type Here to Get Search Results !

Bottom Ad

വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജി വേണം':യുവനടി സുപ്രീം കോടതിയിലേക്ക്


കൊച്ചി (www.evisionnews.co): യുവനടി ആക്രമിക്കപ്പെട്ട കേസ് സുപ്രീം കോടതിയിലേക്ക്. കേസില്‍ വാദം കേള്‍ക്കാന്‍ വനിതാ ജഡ്ജി വേണമെന്ന ആവശ്യവുമായി നടി സുപ്രീം കോടതിയെ സമീപിക്കാന്‍ ഒരുങ്ങുകയാണ്. ഇതുസംബന്ധിച്ച കാര്യങ്ങള്‍ നടിയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അഭിഭാഷകനുമായി സംസാരിച്ചു. കേസില്‍ നടികള്‍ ഉള്‍പ്പെടയുള്ളവര്‍ സാക്ഷികളാണ്. 385 സാക്ഷികളാണ് കേസിലുള്ളത്. ഇവരില്‍ മിക്കവരും സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ നീതിപൂര്‍വമായ വിചാരണ നടക്കുന്നത് വനിതാ ജഡ്ജിയുടെ സേവനം ഉചിതമായിരിക്കുമെന്ന് സുപ്രീം കോടതിയെ ധരിപ്പിക്കാനാണ് നീക്കം നടക്കുന്നത്.

നേരെത്ത കേസില്‍ വനിതാ ജഡ്ജി വാദം കേള്‍ക്കണമെന്ന് നടി മുഖ്യമന്ത്രി പിണറായി വിജയനോട് ആവശ്യപ്പെട്ടിരുന്നതാണ്. ഇതിനെ തുടര്‍ന്ന് കേസില്‍ വനിതാ ജഡ്ജിയെ നിയോഗിക്കുന്നതിനായി നടപടികള്‍ സ്വീകരിക്കാന്‍ സാധിക്കുമോയെന്ന് ആരാഞ്ഞ് ഹൈക്കോടതി രജിസ്ട്രാര്‍ക്ക് മുഖ്യമന്ത്രി കത്ത് അയ്ച്ചിരുന്നു. വനിതാ സെഷന്‍സ് ജഡ്ജിമാര്‍ ജില്ലയില്‍ കുറവാണെന്ന് കാര്യം ചൂണ്ടികാട്ടി ഈ അപേക്ഷ ഹൈക്കോടതി രജിസ്ട്രാര്‍ നിരസിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad