തുരുത്തി (www.evisionnews.co): ഇന്ത്യാ രാജ്യത്ത് വര്‍ധിച്ചുവരുന്ന ന്യൂനപക്ഷ വിരുദ്ധ പ്രവര്‍ത്തനങ്ങളെയും വര്‍ഗ്ഗീയ പ്രവര്‍ത്തനങ്ങളെയും ക്രൂരമായ കൊലപാതകളെയും പ്രതിരോധിക്കുന്നതിനു വേണ്ടി മതേതര ചേരിയെ ശക്തിപെടുത്തേണ്ടത് ഭാവി ഭാരതത്തിന് ആവശ്യമാണെന്ന് യൂത്ത് ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി ടിഡി കബീര്‍ ഫാസിസത്തിനെതിരെ മതേതര പ്രതിരോധം എന്ന പ്രമേയം ഉയര്‍ത്തിപ്പിടിച്ച് മുനിസിപ്പല്‍ യൂത്ത് ലീഗ് നടത്തുന്ന സമ്മേളനത്തിന്റെ പ്രചാരണ ജാഥയുടെ ഒന്നാം ദിവസത്തെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനിസിപ്പല്‍ യൂത്ത് ലീഗ് പ്രസിഡണ്ട് അജ്മല്‍ തളങ്കര നയിക്കുന്ന പ്രചാരണ ജാഥയെ നിരവധി വാഹനങ്ങളുടെ അകമ്പടിയോടെ തുരുത്തി പാലത്തിനടുത്ത് നിന്നും തുരുത്തി ശാഖാ യുത്ത് ലീഗ് പ്രവര്‍ത്തകര്‍ സ്വീകരിച്ചു. സ്വീകരണ യോഗത്തില്‍ യൂത്ത് ലീഗ് ശാഖാ പ്രസിഡണ്ട് ടി.എ റഹീം അദ്ധ്യക്ഷത വഹിച്ചു ജനറല്‍ സെക്രട്ടറി അഷ്ഫാഖ് അബൂബക്കര്‍ സ്വാഗതം പറഞ്ഞു, ടി എച്ച് മുഹമ്മദ് ഹാജി, ടി എ എം ശാഫി, ടി എ മുഹമ്മദ് കുഞ്ഞി, ടി കെ അഷ്‌റഫ്, ടിഎ അബൂബക്കര്‍ ഹാജി ടിഎംഎ തുരുത്തി, എഎന്‍ അബ്ദു, അഷ്‌റഫ് ഓതുന്നപുരം, സൈനുദീന്‍ ബി എസ്, സൈനുദ്ധീന്‍, ഹാരിസ് ബെദിര, നൗഫല്‍ തായല്‍, ജലീല്‍ തുരുത്തി, മൊയ്തീന്‍ കുഞ്ഞി കെ കെ പുറം, അഷ്‌റഫ് എംബി, റഷീദ് ഗസ്സാലി, റഷീദ് തുരുത്തി പ്രസംഗിച്ചു. ജാഥാ നായകന്‍ അജ്മല്‍ തളങ്കര സ്വീകരണത്തിന് നന്ദി പറഞ്ഞു.

Post a Comment
0 Comments