ഉത്തര്‍പ്രദേശ് (www.evisionnews.co): കുഷി നഗറില്‍ സ്‌കൂള്‍ ബസും ട്രെയിനും കൂട്ടിയിടിച്ചു 13 കുട്ടികള്‍ മരിച്ചു. ബസ് ആളില്ലാ ലെവല്‍ ക്രോസ് കടക്കുമ്പോഴാണ് അപകടം. എട്ടുവിദ്യാര്‍ത്ഥികള്‍ ഗുരുതരമായ പരിക്കുകളോടെ ചികിത്സയിലാണ്. വ്യാഴാഴ്ച രാവിലെയാണ് അപകടമുണ്ടായത്. ഗോരാഖ്പൂരില്‍ നിന്നും 50 കിലോമീറ്റര്‍ അകലെയാണ് സംഭവം നടന്നത്. ഡിവൈന്‍ പബ്ലിക് സ്‌കൂളിലെ കുട്ടികളാണ് കൊല്ലപ്പെട്ടത്.
അപകടത്തില്‍ മരിച്ച കുട്ടികളുടെ കുടുംബത്തിന് അടിയന്തിരമായി രണ്ട് ലക്ഷം രൂപ നല്‍കാനും സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടു. ഈ മാസം 10ന് ഹിമാചല്‍ പ്രദേശില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 10വയസില്‍ താഴെയുള്ള 27 കുട്ടികള്‍ മരിച്ചിരുന്നു.

Post a Comment
0 Comments