Type Here to Get Search Results !

Bottom Ad

യോഗി ജയിലിലടച്ച ഡോ: കഫീല്‍ ഖാന് എട്ടുമാസത്തിനു ശേഷം ജാമ്യം: ജയിലില്‍ അടയ്‌ക്കേണ്ടിയിരുന്നില്ലെന്ന് കോടതി


അലഹാബാദ് (www.evisionnews.co): യോഗി ആദിത്യനാഥ് സര്‍ക്കാര്‍ ജയിലിലടച്ച ഡോക്ടര്‍ കഫീല്‍ ഖാന് എട്ടുമാസത്തിന് ശേഷം ജാമ്യം. അലഹാബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കുറ്റപത്രം ഇതിനകം ഫയല്‍ ചെയ്തതിനാല്‍ കഫീല്‍ ഖാനെ ജയിലില്‍ അടയ്‌ക്കേണ്ടിയിരുന്നില്ലെന്ന് കോടതി നിരീക്ഷിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗോരഖ്പൂരിലെ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ച് കുട്ടികളുടെ ജീവന്‍ രക്ഷിച്ച് ശ്രദ്ധനേടിയതിലുള്ള പ്രതികാരമെന്നോണമാണ് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ കഫീല്‍ ഖാനെ ജയിലിലടച്ചത്. കഴിഞ്ഞ ഓഗസ്റ്റ് മുതല്‍ ഇദ്ദേഹം ജാമ്യം ലഭിക്കാതെ ജയിലില്‍ കഴിയുകയായിരുന്നു. കഴിഞ്ഞ മാര്‍ച്ച് മാസത്തില്‍ കഫീല്‍ ഖാന് സ്ട്രോക്ക് വന്നതായും എന്നാല്‍ ആവശ്യമായ ചികിത്സ ജയിലില്‍ നല്‍കുന്നില്ല, അദ്ദേഹത്തിന്റെ ജീവന്‍ രക്ഷിക്കണമെന്നുമാവശ്യപ്പെട്ട് കഫീല്‍ ഖാന്റെ ഭാര്യ കഴിഞ്ഞ ദിവസം മാധ്യമങ്ങളുടെ മുന്നില്‍ പൊട്ടിക്കരഞ്ഞിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad