Type Here to Get Search Results !

Bottom Ad

1.5 കിലോ ഗ്രാം കഞ്ചാവുമായി കാസര്‍കോട് സ്വദേശികള്‍ ഇരിട്ടിയില്‍ അറസ്റ്റില്‍


കാസര്‍കോട് (www.evisionnews.co): 1.5 കിലോ ഗ്രാം കഞ്ചാവുമായി കാസര്‍കോട് സ്വദേശികള്‍ ഇരിട്ടിയില്‍ അറസ്റ്റിലായി. ഉദിനൂര്‍ മീത്തലെപുരയില്‍ ഇബ്രാഹിം കുട്ടി (32) പടന്നയിലെ പള്ളിച്ചുമാടം നവാസ് (33) എന്നിവരെയാണ് ഇരിട്ടി സര്‍ക്കിള്‍ എക്സൈസ് സംഘം കൂട്ടുപുഴ എക്സൈസുമായി ചേര്‍ന്ന് അറസ്റ്റുചെയ്തത്. ചെക്ക്പോസ്റ്റില്‍ നടത്തിയ വാഹനപരിശോധനയ്ക്കിടെയാണ് അറസ്റ്റ്. ബംഗളൂരുവില്‍ നിന്നും ബസില്‍ കേരളത്തിലേക്ക് കൊണ്ടുവരികയായിരുന്നു. പ്രിവന്റീവ് ഓഫീസര്‍ സുലൈമാന്‍, സിഇഒമാരായ നെല്‍സണ്‍ ടി. തോമസ്, എം.പി ഹാരിസ്, ടി. സനലേഷ് തുടങ്ങിയവര്‍ പരിശോധക സംഘത്തിലുണ്ടായിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad