Type Here to Get Search Results !

Bottom Ad

സൈബര്‍ ഹര്‍ത്താല്‍: അന്വേഷണം വിദേശത്തേക്കും; അന്വേഷണം ക്രൈംബ്രാഞ്ച് ഐ.ജിയുടെ പ്രത്യേക സംഘത്തിന്

മലപ്പുറം (www.evisionnews.co): 'സൈബര്‍ ഹര്‍ത്താലിനെ' കുറിച്ചുള്ള അന്വേഷണം വിദേശരാജ്യങ്ങളിലേക്കും. കേസിലെ ഗൂഢാലോചനയെക്കുറിച്ചുള്ള അന്വേഷണം ക്രൈംബ്രാഞ്ച് ഐ.ജി: എസ്. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം ഏറ്റെടുത്തു. കൊല്ലം ഡിവൈ.എസ്.പി. ജോഷി ചെറിയാനാണ് ഗൂഢാലോചന അന്വേഷിക്കുന്നത്. 

കഴിഞ്ഞ ദിവസം മലപ്പുറം പോലീസ് അറസ്റ്റ് ചെയ്ത അഞ്ചംഗസംഘത്തെ കേന്ദ്രീകരിച്ചായിരിക്കും അന്വേഷണം. ഹര്‍ത്താലിന് ആദ്യം ആഹ്വാനം ചെയ്തെന്നു കരുതുന്ന 'വോയ്സ് ഓഫ് യൂത്ത്' എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലെ അഡ്മിന്‍മാരെയും ഇതിലെ അംഗങ്ങളെയുംകുറിച്ച് വിശദമായ അന്വേഷണം നടത്തും. ഗ്രൂപ്പുകളില്‍ അംഗങ്ങളായ വിദേശത്തുള്ളവരെക്കുറിച്ചും അന്വേഷിക്കും. ഭൂരിഭാഗംപേരും ഗൂഢാലോചന മനസിലാക്കാതെ ഗ്രൂപ്പുകളില്‍ അംഗമായതെന്നു ആദ്യഘട്ട അന്വേഷണം നടത്തിയ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചു.

കേസിലെ മുഖ്യസൂത്രധാരനായി കരുതുന്ന കൊല്ലം പുനലൂര്‍ ഉറുകുത്ത് അമൃതാലയത്തില്‍ ബൈജുവിന്റെ മകന്‍ അമര്‍നാഥ് ബൈജു(19), തിരുവനന്തപുരം സ്വദേശികളായ നെല്ലിവിള വെണ്ണിയൂര്‍ കുന്നുവിള അശോകന്റെ മകന്‍ അഖില്‍ (23), വിഴിഞ്ഞം വെണ്ണിയൂര്‍ നെല്ലിവിള മാമ്ബ്രത്തല മേലേപുരക്കല്‍ സഹദേവന്റെ മകന്‍ സുധീഷ്(22), കുന്നപ്പുഴ നിറക്കകം സിറില്‍ നിവാസില്‍ മോഹന്‍ദാസിന്റെ മകന്‍ സിറില്‍(20), നെയ്ാറ്റിന്‍കയര പഴുതാക്കല്‍ ഇലങ്ങം റോഡ് രാജശേഖരന്‍ നായരുടെ മകന്‍ ഗോകുല്‍ ശേഖര്‍(21) എന്നിവരെ പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി.മോഹനചന്ദ്രന്‍, മലപ്പുറം ഡിവൈ.എസ്.പി ജലീല്‍ തോട്ടത്തില്‍ എന്നിവര്‍ കഴിഞ്ഞ 20ന് രാത്രി കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ വച്ചാണ് അറസ്റ്റ് ചെയ്തത്. ഇവരുടെ വാട്സ്ആപ്പ് ഗ്രൂപ്പില്‍നിന്നു കലാപത്തിനും പോലീസ് സ്റ്റേഷന്‍ അക്രമിക്കാനും ആഹ്വാനം ചെയ്യുന്ന ശബ്ദരേഖകള്‍ പോലീസിന് ലഭിച്ചിട്ടുണ്ട്. 




Tags

Post a Comment

0 Comments

Top Post Ad

Below Post Ad