Type Here to Get Search Results !

Bottom Ad

രോഗിയായ ഉമ്മയെ കാണാന്‍ അനുമതി തേടി മഅ്ദനി വീണ്ടും കോടതിയില്‍


ബംഗളൂരു (www.evisionnews.co): സന്ദര്‍ശന അനുമതി തേടി മഅ്ദനി വീണ്ടും കോടതിയില്‍. ബംഗളൂരു സ്‌ഫോടന കേസില്‍ വിചാരണതടവുകാരനായ മഅ്ദനി രോഗിയായ ഉമ്മയെ കാണാനാണ് അനുമതി തേടിയത്. എറണാകുളം വെണ്ണലയിലെ തൈക്കാട്ടു മഹാദേവ ക്ഷേത്രത്തിന്റെ പുനരുദ്ധാരണ ആഘോഷവുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്ന മതസൗഹാര്‍ദ സമ്മേളനത്തില്‍ പങ്കെടുക്കാനുള്ള അനുമതിയും ഇതോടൊപ്പം തേടിയിട്ടുണ്ട്.

അര്‍ബുദരോഗ ബാധിതയായി അന്‍വാര്‍ശേരിയില്‍ കഴിയുന്ന ഉമ്മയുടെ അസുഖം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്നാണ് സന്ദര്‍ശനത്തിനായി ഏപ്രില്‍ 29 മുതല്‍ മേയ് 12 വരെ രണ്ടാഴ്ചക്കാലത്തേക്കാണ് അനുമതിക്ക്? അപേക്ഷ നല്‍കിയത്. ബംഗളൂരു സ്ഫോടനകേസ് വിചാരണ നടക്കുന്ന പ്രത്യേക എന്‍.ഐ.എ കോടതി മുമ്ബാകെയാണ് അഡ്വ. പി. ഉസ്മാന്‍ മുഖേന തിങ്കളാഴ്?ച ഹര്‍ജി സമര്‍പ്പിച്ചത്. ഇതുസംബന്ധിച്ച്? സര്‍ക്കാറി?ന്റെ അഭിപ്രായം തേടിയ കോടതി ഹര്‍ജി ബുധനാഴ്?ച പരിഗണിക്കും.

ഉമ്മയെ സന്ദര്‍ശിക്കാനും മകന്‍ ഉമര്‍ മുഖ്താറിന്റെ വിവാഹച്ചടങ്ങില്‍ പങ്കെടുക്കുന്നതിനുമായി കഴിഞ്ഞവര്‍ഷം ആഗസ്റ്റില്‍ മഅ്ദനിക്ക് സുപ്രീംകോടതി 14 ദിവസത്തെ പ്രത്യേക അനുമതി നല്‍കിയിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad