തിരുവനന്തപുരം (www.evisionnews.co): നഴ്സുമാരുടേയും മറ്റുആശുപത്രി ജീവനക്കാരുടെയും ശമ്പള വര്‍ധന അംഗീകരിച്ച് സര്‍ക്കാര്‍ പുറത്തിറക്കിയ വിജ്ഞാപനത്തെ സ്വാഗതം ചെയ്യുന്നതായി വി.ടി ബല്‍റാം എംഎല്‍എ. ഉത്തരവ് പുറത്തിറങ്ങിയ സാഹചര്യത്തില്‍ ഇന്ന് പ്രഖ്യാപിച്ചിരുന്ന ലോംഗ് മാര്‍ച്ച് പിന്‍വലിക്കാനുള്ള യുഎന്‍എയുടെ തീരുമാനത്തേയും അംഗീകരിക്കുന്നു. ആശുപത്രി മുതലാളിമാരുടെ സമ്മര്‍ദ്ദത്താല്‍ ഏറെ നാളായി ഇക്കാര്യത്തില്‍ മെല്ലെപ്പോക്ക് നടത്തിയ സര്‍ക്കാര്‍ വൈകിയാണെങ്കിലും കാര്യങ്ങള്‍ കൈവിട്ടു പോകുന്നത് മനസ്സിലാക്കി അവസാന നിമിഷത്തിലെങ്കിലും ഇടപെടാന്‍ തയാറായത് നന്നായി.
പൊതുവില്‍ തൃപ്തികരമെങ്കിലും നേരത്തെ സര്‍ക്കാര്‍ തന്നെ ഇറക്കിയ കരട് വിജ്ഞാപനത്തില്‍ ഏറെ അട്ടിമറികള്‍ നടത്തിയാണ് ഇപ്പോഴത്തെ അന്തിമ ഉത്തരവ് വന്നിരിക്കുന്നത്. നേരത്തെ ആശുപത്രികളെ നാല് കാറ്റഗറിയായി തിരിച്ചിരുന്നത് ഇപ്പോള്‍ ആറ് കാറ്റഗറിയാക്കി മാറ്റിയത് മാനേജ്മെന്റുകളെ സഹായിക്കാനാണ്. 0-50 കിടക്കകള്‍ ഉള്ളിടത്ത് 20,000 രൂപയും 50-100 കിടക്കകള്‍ ഉള്ളിടത്ത് 24,500 രൂപയുമായിരുന്നു അടിസ്ഥാന ശമ്പളമായി നേരത്തെ നിശ്ചയിച്ചിരുന്നത്. എന്നാലിപ്പോള്‍ 0-100 വരെയുള്ളത് ഒറ്റ കാറ്റഗറിയാക്കി 20,000 രൂപ ശമ്പളം നിശ്ചയിച്ചിരിക്കുകയാണ്. ഏറ്റവും കൂടുതല്‍ ആശുപത്രികളുള്ളത് ഈ 50-100 വിഭാഗത്തിലാണെന്നതുകൊണ്ട് അവിടങ്ങളിലെ നേഴ്സുമാര്‍ക്ക് ഇതൊരു തിരിച്ചടിയാണ്. എന്നാല്‍ മാക്സിമം ശമ്പളമായ 30,000 രൂപ ലഭിക്കുന്ന 800 കിടക്കകളില്‍ കൂടുതലുള്ള ആശുപത്രികള്‍ കേരളത്തില്‍ രണ്ടെണ്ണം മാത്രമേ വരൂ എന്നതിനാല്‍ ഇതുകൊണ്ട് നാമമാത്രമായ നേഴ്സുമാര്‍ക്കേ പ്രയോജനം ലഭിക്കുകയുള്ളൂ. അലവന്‍സുകളുടെ കാര്യത്തിലും സമാനമായ മാറ്റങ്ങളാണ് അന്തിമ വിജ്ഞാപനത്തില്‍ വന്നിരിക്കുന്നത്. ഇതിന്റെയൊക്കെ ഫലമായി പ്രതീക്ഷിത വര്‍ദ്ധനവില്‍ നിന്ന് ഏതാണ്ട് 6,000 10,000 രൂപയുടെ കുറവ് എല്ലാ നേഴ്സുമാര്‍ക്കും ഉണ്ടാവുകയാണ്.

Post a Comment
0 Comments