ന്യൂഡല്‍ഹി (www.evisionnews.co); ലോകസഭാ തെരഞ്ഞെടുപ്പ് സമയത്ത് മോദി വാഗ്ദാനം ചെയ്ത 15 ലക്ഷം രൂപ നല്‍കാതെ പറ്റിച്ചു. ജനങ്ങളുടെ അക്കൗണ്ടുകളില്‍ 15ലക്ഷം രൂപ എത്തുമെന്നായിരുന്നു മോദി ഉറപ്പ് നല്‍കിയിരുന്നത്. എന്നാല്‍ ഇത് എന്നുകിട്ടുമെന്ന് ചൂണ്ടിക്കാട്ടി സമര്‍പ്പിച്ച വിവരവകാശ പ്രകാരമുള്ള ചോദ്യത്തോട് മുഖംതിരിച്ചായിരുന്നു പ്രധാനമന്ത്രിയുടെ ഓഫീസ് പ്രതികരിച്ചത്
മോദിയുടെ മോഹന വാഗ്ദാനം ചൂണ്ടിക്കാട്ടി മോഹന്‍ കുമാര്‍ ശര്‍മ എന്നയാളാണ് വിവരാവകാശം സമര്‍പ്പിച്ചത്. എന്നാല്‍ വാഗ്ദാനങ്ങള്‍ വിവരാവകാശത്തിന്റെ പരിധിയിലില്ലെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് പറഞ്ഞത്. അധികാരത്തിലേറിയാല്‍ കള്ളപ്പണം പിടിച്ചെടുത്ത് ഓരോ പൗരന്റെ ബാങ്ക് അക്കൗണ്ടുകളിലും 15 ലക്ഷം രൂപ വീതം നല്‍കുമെന്നായിരുന്നു മോദി വാഗ്ദാനം നല്‍കിയത്.
2014 തെരഞ്ഞെടുപ്പിനിടെ നടത്തിയ മോഹനവാഗ്ദാനം ചോദ്യം ചെയ്താണ് മോഹന്‍കുമാര്‍ ശര്‍മ 2016 ഏപ്രില്‍ വിവരവകാശം സമര്‍പ്പിച്ചത്. എന്നാല്‍ ഇതുസംബന്ധിച്ച ചോദ്യങ്ങളോന്നും വിവരാവകാശത്തിന്റെ പരിധിയില്‍ വരില്ലെന്നായിരുന്നു ഓഫീസിന്റെ പ്രതികരണം. രാജ്യത്ത് നോട്ട് അസാധുവാക്കി 15 ദിവസം കഴിഞ്ഞാണ് ഇദ്ദേഹം ഈ ചോദ്യങ്ങള്‍ ഉന്നയിച്ചത്. ഈ 15 ലക്ഷം രൂപ ഓരോ പൗരന്റെയും അക്കൗണ്ടിലെത്തുന്നത് എന്നാണെന്നും എങ്ങനെയാണെന്നുമായിരുന്നു അപേക്ഷയിലെ പ്രധാനചോദ്യങ്ങള്‍.

Post a Comment
0 Comments