പൊയിനാച്ചി (www.evisionnews.co): ഡി.സി.സി ട്രഷററും ചെമ്മനാട് പഞ്ചായത്ത് മുന്‍ പ്രസിഡണ്ടുമായിരുന്ന പാദൂര്‍ കുഞ്ഞാമു ഹാജിയുടെ രണ്ടാം ചരമവാര്‍ഷിക ദിനാചരണം പൊയിനാച്ചി ടൗണ്‍ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു. അനുസ്മരണ സമ്മേളനവും ഫ്‌ളഡ്‌ലൈറ്റ് വടംവലി മത്സരവും കെ.പി.സി.സി സെക്രട്ടറി കെ. നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയര്‍മാന്‍ കെ. മൊയ്തീന്‍ കുട്ടി ഹാജി അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി ബഷീര്‍ അനുസ്മരണ പ്രഭാഷണം നടത്തി.
കരിച്ചേരി നാരായണന്‍, ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഷാനവാസ് പാദൂര്‍, എ.കെ ശശിധരന്‍, ഉണ്ണികൃഷ്ണന്‍ പൊയിനാച്ചി, പ്രദീഷ് നെല്ലിയടുക്കം സംസാരിച്ചു. വടംവലി മത്സരത്തിലെ വിജയികള്‍ക്ക് ഡി.സി.സി പ്രസിഡണ്ട് ഹക്കീം കുന്നില്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മംഗലാപുരം മംഗള ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ സൗജന്യ വൃക്ക രോഗ നിര്‍ണയ ക്യാമ്പ് ചെമ്മനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കല്ലട്ര അബ്ദുല്‍ ഖാദര്‍ ഉദ്ഘാടനം ചെയ്തു. രാജന്‍ കെ പൊയിനാച്ചി സ്വാഗതവും എന്‍.സി ശ്രീജിത്ത് കുമാര്‍ നന്ദിയും പറഞ്ഞു.

Post a Comment
0 Comments