Type Here to Get Search Results !

Bottom Ad

ആസിഫയുടെ ക്രൂരമായ കൊലപാതകം: യൂത്ത് ലീഗ് പ്രതിഷേധജ്വാല ഇന്ന്


കാസര്‍കോട് (www.evisionnews.co): ജമ്മു കാശ്മീരില്‍ എട്ടുവയസുകാരി ആസിഫയെ അതിക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തില്‍ ശക്തമായ നടപടി ആവശ്യപ്പെട്ടും നീചമായ സംഭവത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തില്‍ അണിചേര്‍ന്നും മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ ഇന്ന് കാസര്‍കോട് നഗരത്തില്‍ പ്രതിഷേധജ്വാല തീര്‍ക്കും. വൈകിട്ട് നാലുമണിക്ക് ഫിര്‍ദൗസ് റോഡിലുള്ള മണ്ഡലം ലീഗ് ഓഫീസ് പരിസരത്ത് നിന്നാരംഭിക്കുന്ന പ്രതിഷേധ പ്രകടനത്തിലും തുടര്‍ന്ന് നടക്കുന്ന സംഗമത്തിലും മുഴുവന്‍ ആളുകളും പങ്കാളികളാവണമെന്ന് ജില്ലാ പ്രസിഡണ്ട് അഷ്‌റഫ് എടനീരും ജനറല്‍ സെക്രട്ടറി ടി.ഡി കബീറും അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad