Type Here to Get Search Results !

Bottom Ad

പള്ളിക്കര കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടന ചടങ്ങ് യു.ഡി.എഫ് ബഹിഷ്‌ക്കരിച്ചു

പള്ളിക്കര (www.evisonnews.co): തച്ചങ്ങാട് പണികഴിപ്പിച്ച പള്ളിക്കര കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടന ചടങ്ങ് യു.ഡി.എഫ് പള്ളിക്കര പഞ്ചായത്ത് കമ്മിറ്റി നേതൃത്വം ബഹിഷ്‌ക്കരിച്ചു. ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തത്. കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാറിന്റെ കാലത്ത് അന്നത്തെ സാംസ്‌കാരിക വകുപ്പ് മന്ത്രി എ.പി അനില്‍കുമാര്‍ യു.ഡി.എഫ് ജില്ലാ നേതാക്കളുടെ അഭ്യര്‍ത്ഥന മാനിച്ച് അഞ്ചുകോടി രൂപ നീക്കിവെച്ച് പണികഴിപ്പിച്ചതാണ് കള്‍ചറല്‍ സെന്റര്‍. തച്ചങ്ങാട് റവന്യൂ അധീനതയിലുള്ള 92സെന്റ് ഭൂമിയില്‍ സ്ഥിതിചെയ്യുന്ന കള്‍ച്ചറല്‍ സെന്റര്‍ കഴിഞ്ഞ യു.ഡി.എഫ് ഭരണകാലത്ത് തന്നെ പണിപൂര്‍ത്തീകരിച്ചിരുന്നു. അവസാനം ഉദ്ഘാടനത്തിന് വേണ്ടി സ്വാഗതസംഘം ചേര്‍ന്നപ്പോള്‍ യു.ഡി.എഫ് നേതാക്കളെ വിളിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ഉദ്ഘാടന ചടങ്ങ് ബഹിഷ്‌ക്കരിച്ചത്.
 
ജില്ലയില്‍ യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന പല പദ്ധതികളിലും ഉദ്ഘാടന ചടങ്ങ് സി.പി.എം മേളയാക്കന്നുവെന്ന് വ്യാപക പ്രതിഷേധമുണ്ട്. പ്രതിഷേധയോഗം യു.ഡി.എഫ് ഉദുമ മണ്ഡലം ചെയര്‍മാന്‍ കരിച്ചേരി നാരായണന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. തൊട്ടി സാലിഹ് ഹാജി അധ്യക്ഷത വഹിച്ചു. സാജിദ് മൗവ്വല്‍, സുകുമാരന്‍ പൂച്ചക്കാട്, ഹനീഫ കുന്നില്‍, എം.പി.എം ഷാഫി, സിദ്ദീഖ് പള്ളിപ്പുഴ, കെ.എ അബ്ദുള്ള ഹാജി, പി.എ അബൂബക്കര്‍ ഹാജി, സത്യന്‍ പൂച്ചക്കാട്, കെ.എന്‍ രാജേന്ദ്രപ്രസാദ്, സോളാര്‍ കുഞ്ഞഹമ്മദ് ഹാജി, കെ.എം അബ്ദുല്‍ റഹ്്മാന്‍ ടി.പി കുഞ്ഞബ്ദുള്ള ഹാജി, സുന്ദരന്‍ കുറിച്ചിക്കുന്ന്, ചന്തുകുട്ടി പൊഴുതല സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad