Type Here to Get Search Results !

Bottom Ad

എസ്.കെ.എസ്.എസ്.എഫ് മിഅ്‌റാജ് ദിനത്തില്‍ ആയിരം തണ്ണീര്‍ കുടം സ്ഥാപിക്കും

കാസര്‍കോട് (www.evisionnews.co): ജലം ജീവനാണ് എന്ന പ്രമേയത്തില്‍ എസ് കെ എസ് എസ് എഫ് കാസര്‍കോട് മേഖല കമ്മിറ്റി മാര്‍ച്ച് 22 മുതല്‍ ജൂണ്‍ അഞ്ചുവരെ സംഘടിപ്പിക്കുന്ന ജലസംരക്ഷണ കാമ്പയിന്റെ ഭാഗമായി കടുത്ത വേനലില്‍ പക്ഷികള്‍ക്കും, കന്നുകാലികള്‍ക്കും കൂടി വെള്ളം ലഭ്യമാക്കുന്നതിന് കാസര്‍കോട് മേഖലയില്‍ ആയിരം പ്രവര്‍ത്തകരുടെ, വീടുകളിലും കവലകളിലും മിഅ്‌റാജ് ദിനമായ നാളെ തണ്ണീര്‍ കുടങ്ങള്‍ സ്ഥാപിക്കും, അതിന്റെ കാസര്‍കോട് മേഖല തല ഉദ്ഘാടനം നാളെ രാവിലെ എട്ടു മണിക്ക് സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിറസാന്നിധ്യമായ ഹനീഫ ചൗക്കി നിര്‍വഹിക്കും.

മേഖല പ്രസിഡന്റ് ഇര്‍ഷാദ് ഹുദവി ബെദിര അധ്യക്ഷനാകും. ജനറല്‍ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി സ്വാഗതം പറയും. പരിപാടിയില്‍ സംസ്ഥാന ജില്ലാ നേതാക്കള്‍ സംബന്ധിക്കും. മുഴുവന്‍ അംഗങ്ങള്‍ കൃത്യസമയത്ത് എത്തിച്ചേരന്നമെന്ന് മേഖല ജനറല്‍ സെക്രട്ടറി ലത്തീഫ് കൊല്ലമ്പാടി അറിയിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad