കാസര്‍കോട് (www.evisionnews.co): മുംബൈയില്‍ ട്രാവല്‍സ് മാനേജറായ കാസര്‍കോട് സ്വദേശിയെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പുത്തിഗെ ബാഡൂര്‍ സ്വദേശിയും മുംബൈയില്‍ റോയല്‍ ട്രാവല്‍സില്‍ മാനേജറായി ജോലി ചെയ്തുവരികയായിരുന്ന കട്ടത്തടുക്ക മുഹിമ്മാത്ത് നഗറില്‍ താമസക്കാരനുമായ അബ്ദുല്‍ അസീസ് (43)ആണ് മരിച്ചത്.
ബുധനാഴ്ച രാത്രി എട്ടു മണിയോടെയാണ് മരണം സംബന്ധിച്ച് ബന്ധുക്കള്‍ക്ക് വിവരം ലഭിക്കുന്നത്. മൃതദേഹം മുംബൈ എ.ജെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. അതേസമയം മരണത്തില്‍ ദുരൂഹതയുള്ളതായി ബന്ധുക്കള്‍ ആരോപിച്ചു. ഭാര്യ: നുസ്റ. മക്കള്‍: അനീസ്, അംന, അസ. സഹോദരങ്ങള്‍: ഷക്കീല, ഷാജി, സുബൈര്‍, ആഇശ, ജസീല.

Post a Comment
0 Comments