ചട്ടഞ്ചാല്‍ (www.evisionnews.co): വര്‍ഗീയ മുകത ഭാരതം അക്രമ രഹിത കേരളം എന്ന പ്രമേയവുമായി മെയ് ഒന്നിന് ചട്ടഞ്ചാല്‍ അര്‍ബന്‍ ബാങ്ക് ഹാളില്‍ നടക്കുന്ന യൂത്ത് ലീഗ് ചെമ്മനാട് പഞ്ചായത്ത് പ്രതിനിധി സമ്മേളനത്തിന്റ പ്രചാരണാര്‍ത്ഥം ശാഖാസംഗമങ്ങള്‍ക്ക് ചട്ടഞ്ചാലില്‍ തുടക്കമായി. പഞ്ചായത്ത് പ്രസിഡണ്ട് ആഷാഫ് മാളി കെ അധ്യക്ഷത വഹിച്ചു. ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര ഉദ്ഘാടനം ചെയ്തു. എസ്‌വൈഎസ് സംസ്ഥാന വൈസ് പ്രസിഡണ്ടും മുസ്ലിം ലീഗ് നേതാവുമായ ഖത്തര്‍ ഇബ്രാഹിം ഹാജിയുടെ നിര്യാണത്തില്‍ യോഗം അനുശോചിച്ചു.
അബ്ദുല്ല ഒറവങ്കര, സിദ്ധീഖ് മങ്ങാടന്‍, സി.എച്ച് സാജിദ്, സാദിഖ് ആലംപടി, അബു മാഹിനാബദ്, സഫ്വാന്‍ മങ്ങാടന്‍ പ്രസംഗിച്ചു. ദേളി ജംഗ്ഷന്‍ ശാഖയില്‍ തസ്ലിം ദേളി അധ്യക്ഷത വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി റഊഫ് ബായിക്കര ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് ആഷിഫ് മാളികെ, സെക്രട്ടറി അബ്ദുല്ല ഒറവങ്കര, അന്‍വര്‍ കെഎ, ശരിഫ് കെഎച്ച്, അന്‍സാര്‍, റാഷിദ്, മാലു, ഷക്കീബ്, ശരീഫ് പ്രസംഗിച്ചു.

Post a Comment
0 Comments