Type Here to Get Search Results !

Bottom Ad

ഖത്തര്‍ ഇബ്രാഹിം അനുസ്മരണവും പ്രാര്‍ത്ഥനാ സദസും നടത്തി

ആലൂര്‍ (www.evisionnews.co): ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസയില്‍ എസ്‌വൈഎസ് സംസ്ഥാന വൈസ് പ്രസിഡണ്ടും മത സാമൂഹിക രംഗങ്ങളിലെ നിറസാന്നിദ്ധ്യവുമായിരുന്ന ഖത്തര്‍ ഇബ്രാഹിം ഹാജിയുടേയും സമസ്ത ട്യൂട്ടറുമായ എടിഎം കുട്ടി ഉസ്താദ് അനുസ്മരണവും പ്രാര്‍ത്ഥന സദസും സംഘടിപ്പിച്ചു. ആലൂര്‍ ഹിദായത്തുല്‍ ഇസ്ലാം മദ്രസ പ്രധാന അധ്യാപകനും ജമാഅത്ത് ഖത്തീബുമായ മുഹമ്മദ് കുഞ്ഞി ഹനീഫി നേതൃത്വം നല്‍കി. അധ്യപകരായ അബ്ദുല്‍ ഖാദര്‍ മുസ്ലിയാര്‍, അബ്ബാസ് മുസ്ലിയാര്‍, അല്‍താഫ് മൗലവി ആലൂര്‍, എ. മുഹമ്മദ് കുഞ്ഞി, അബ്ദുല്ല ആലൂര്‍ സംബന്ധിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad