Type Here to Get Search Results !

Bottom Ad

ഉദുമ പഞ്ചായത്ത് യൂത്ത്‌ലീഗ് സമ്മേളനം നാളെ: സിറാജ് ഇബ്രാഹിം സേഠും പി.കെ ഫിറോസും പങ്കെടുക്കും


ഉദുമ (www.evisionnews.co): വര്‍ഗീയ മുക്ത ഭാരതം അക്രമ രഹിത കേരളം എന്ന പ്രമേയം ആസ്പദമാക്കി ഉദുമ പഞ്ചായത് യൂത്ത് ലീഗ് സമ്മേളനം നാളെ പാലക്കുന്ന് ടി.കെ മൂസ നഗറില്‍ നടക്കും. സമ്മേളനത്തിന്റെ ഭാഗമായി വിവിധ ശാഖാ കണ്‍വെന്‍ഷനുകള്‍ പൂര്‍ത്തിയായി സമ്മേളനത്തോടനുബന്ധിച്ചുള്ള വിളംബര റാലി ഇന്ന് വൈകിട്ട് മൂന്നുമണിക്ക് നടക്കും. പഞ്ചായത്തിലെ വിവിധ ശാഖകളില്‍ ഷൂട്ട് ഔട്ട് മത്സരങ്ങള്‍ സൈബര്‍ മീറ്റ് തുടങ്ങിയവ സമ്മേളനവുമായി ബന്ധപെട്ട് നടന്നുകഴിഞ്ഞു. 

സമ്മേളന നഗരിയില്‍ രാവിലെ 10മണിക്ക് പതാക ഉയര്‍ത്തും സമ്മേളനത്തോടനുബന്ധിച്ച് ബാന്‍ഡ് മേളത്തിന്റെയും ഗ്രീന്‍ ഗാര്‍ഡ് പരേഡിന്റെയും അകമ്പടിയോടുകൂടി പഞ്ചായത്തിലെ യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ അണിനിരക്കുന്ന യുവജന റാലി ഉദുമ ടൗണ്‍ ജുമാ മസ്ജിദ് പരിസരത്ത് നിന്ന് ആരംഭിച്ച് പാലക്കുന്നില്‍ സമാപിക്കും. 

പൊതുസമ്മേളനം മുസ്ലിം ലീഗ് ദേശീയ സെക്രട്ടറി സിറാജ് ഇബ്രാഹിം സേട്ട് ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം കണ്‍വീനര്‍ ഹാരിസ് അങ്കക്കളരി സ്വാഗതം പറയും. ചെയര്‍മാന്‍ ഹസീബ് ടി.കെ അധ്യക്ഷത വഹിക്കും. വനിതാലീഗ് ദേശീയ സെക്രട്ടറി ജയന്തി രാജനും ദളിത് ലീഗ് സംസ്ഥാന വൈസ് പ്രസിഡണ്ട് അയ്യപ്പന്‍ കൊണാടും മുഖ്യപ്രഭാഷണം നടത്തും. 

മുസ്ലിം ലീഗ് ജില്ലാ പ്രസിഡണ്ട് എം.സി ഖമറുദ്ധീന്‍ ജില്ലാ ജനറല്‍ സെക്രട്ടറി എ. അബ്ദുറഹ്മാന്‍ സാഹിബ് ജില്ലാ ട്രഷറര്‍ കല്ലട്ര മാഹിന്‍ ഹാജി, പി.കെ ഫിറോസ്, പി.എം സാദിഖലി, കെ.ഇ.എ ബക്കര്‍, അഷ്‌റഫ് എടനീര്‍, ടി.ഡി കബീര്‍, എബി ഷാഫി, കെബിഎം ശരീഫ് ഹമീദ് മാങ്ങാട് എം എച് മുഹമ്മദ് കുഞ്ഞി സാദിഖ് പാക്യാര സി ല്‍ റഷീദ് ഹാജി കാപ്പില്‍ പാഷ സത്താര്‍ മുക്കുന്നോത് , നസീമ ടീച്ചര്‍, എരോല്‍ മുഹമ്മദ് കുഞ്ഞി, ഹാരിസ് തൊട്ടി, റൗഫ് ബാവിക്കര, പാറയില്‍ അബൂബക്കര്‍, ഓര്‍ബിറ്റ് ഷംസു, ഹാജിറ അസീസ്, കരീം നാലാംവാതുക്കല്‍, ഖാദര്‍ ഖാതിം, എഎം ഇബ്രാഹിം, സുബൈര്‍ കേരള, ഹംസ ദേളി, കെഎംഎ റഹ്മാന്‍ കാപ്പില്‍, മണ്ഡലം പഞ്ചായത്ത് മുസ്ലിം ലീഗിന്റെയും യൂത്ത് ലീഗിന്റെയും കെഎംസിസി യുടെയും നേതാക്കള്‍ സംബന്ധിക്കും. ആബിദ് മാങ്ങാട് നന്ദിയും പറയും.

Post a Comment

0 Comments

Top Post Ad

Below Post Ad