Type Here to Get Search Results !

Bottom Ad

ആഭാസത്തിന്റെ സെന്‍സറിംഗുമായി ബന്ധപ്പെട്ട അനാവശ്യ ഇടപെടലുകള്‍ക്കെതിരെ റിമ കല്ലിങ്കല്‍


സിനിമ (www.evisionnews.co): ആഭാസത്തിന്റെ സെന്‍സറിംഗുമായി ബന്ധപ്പെട്ട് അനാവശ്യ ഇടപെടലുകള്‍ നടത്തിയ സെന്‍സര്‍ ബോര്‍ഡിനെതിരെ ചിത്രത്തിലെ നായിക റിമാ കല്ലിങ്കല്‍. സുരാജ് വെഞ്ഞാറംമൂടിന്റെ തുട കാണിച്ചെന്ന കാരണത്താലാണ് നേരത്തെ ചിത്രത്തിന് എ- സര്‍ട്ടിഫിക്കറ്റ് നല്‍കിയത്. പിന്നീട് നിരവധി പോരാട്ടങ്ങള്‍ക്ക് ഒടുവിലാണ് യു/എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ റിമയുടെ പ്രതികരണം വന്നിരിക്കുന്നത്.

റിമ പറഞ്ഞത് ഇങ്ങനെ:

സുരാജേട്ടന്റെ തുട കാണിച്ചത് കൊണ്ടാണ് സെന്‍സര്‍ വൈകിയതെന്നും എ- സര്‍ട്ടിഫിക്കറ്റ് ലഭിച്ചതെന്നും സിനിമയിലൊന്നും ഇല്ലാത്ത ഒരു സുഹൃത്തിനോട് പറഞ്ഞപ്പോള്‍ അവള്‍ ചോദിച്ചു അപ്പോള്‍ പുലിമുരുകനില്‍ മോഹന്‍ലാലിന്റെ തുട കാണിച്ചതിന് കുഴപ്പമില്ലേ എന്ന്. അപ്പോഴാണ് നമ്മള്‍ അങ്ങനെ ചിന്തിക്കുന്നത് തന്നെ'. 'നാട്ടില്‍ നടക്കുന്ന കാര്യങ്ങളെ വിമര്‍ശിക്കാന്‍ ഒരു കലാരൂപത്തിലൂടെ സാധിക്കുന്നില്ലെങ്കില്‍ അത് സൂചിപ്പിക്കുന്നത് നമ്മള്‍ ജനാധിപത്യത്തിലല്ല ജീവിക്കുന്നത് എന്നാണ്. ഞങ്ങള്‍ ഈ സിനിമയിലൂടെ പറയാന്‍ ശ്രമിക്കുന്ന കാര്യങ്ങള്‍ തന്നെയാണ് ഇപ്പോള്‍ ഞങ്ങള്‍ സിനിമ പുറത്തിറക്കാന്‍ ശ്രമിക്കുമ്പോള്‍ നേരിടുന്നത്'- റിമ പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad