Type Here to Get Search Results !

Bottom Ad

സൈബര്‍ ഹര്‍ത്താല്‍: എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ എ.ബി.വി.പി പ്രവര്‍ത്തകന്‍ അറസ്റ്റില്‍


കൊല്ലം (www.evisionnews.co): സൈബര്‍ ഹര്‍ത്താലിന്റെ മുഖ്യആസൂത്രണ സംഘത്തില്‍പ്പെട്ട എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി അറസ്റ്റില്‍. കൊല്ലം ചടയമംഗലം സ്വദേശി സൗരവിനെയാണ് (19) ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. ഇയാള്‍ എബിവിപിയുടെ മുന്‍ സജീവ പ്രവര്‍ത്തകനായിരുന്നുവെന്ന് പോലീസ് വ്യക്തമാക്കി.

ആറ്റിങ്ങലിലെ ഒരു എഞ്ചിനീയറിംഗ് കോളജില്‍ ബിടെക് വിദ്യാര്‍ത്ഥിയാണ് പിടിയിലായ സൗരവ്. സ്‌കൂള്‍ പഠനകാലത്ത് സജീവ എബിവിപി പ്രവര്‍ത്തകനായിരുന്നു ഇയാള്‍. കഴിഞ്ഞയാഴ്ച അറസ്റ്റിലായ അഞ്ചുപേര്‍ക്കൊപ്പം സൗരവും 'വോയ്സ് ഓഫ് യൂത്ത്' വാട്സാപ് ഗ്രൂപ്പിലൂടെ ഹര്‍ത്താല്‍ ആഹ്വാനം നടത്തിയെന്നാണു പോലീസ് പറയുന്നത്.

തിരുവനന്തപുരം, കൊല്ലം സ്വദേശികളായ അഞ്ച് പേരെയാണ് പൊലീസ് മുന്‍പ് കസ്റ്റഡിയിലെടുത്തത്. പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ കസ്റ്റഡിയിലെടുത്ത്. പോസ്റ്റിനു പിന്നിലെ ഗൂഢാലോചനയെക്കുറിച്ച് പോലീസ് അന്വേഷണം നടത്തി വരിരകയാണ്. എസ്.പി ദേബേഷ്‌കുമാര്‍ ബെഹ്‌റയുടെ നേതൃത്വത്തിലാണ് അന്വേഷണം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad