ചെങ്ങന്നൂര്‍ (www.evisionnews.co): ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. മെയ് 28ന് തെരഞ്ഞെടുപ്പും മൂന്നു ദിവസത്തിന് ശേഷം 31ന് വോട്ടെണ്ണലും നടക്കും. വിജ്ഞാപനം മെയ് മൂന്നിന് പുറത്തിറങ്ങും. നോമിനേഷന്‍ നല്‍കാനുള്ള അവസാന തിയതി മെയ് 10 ആണ്. മെയ് 11ന് സൂക്ഷ്മപരിശോധനയും പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി മെയ് 14നും ആണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വിവിപാറ്റ് സംവിധാനം തെരഞ്ഞെടുപ്പില്‍ ഉപയോഗിക്കുമെന്നും കമ്മീഷന്‍ അറിയിച്ചു.
ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതോടെ ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ മാതൃകാ പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. പെരുമാറ്റച്ചട്ടം ചെങ്ങന്നൂര്‍ മണ്ഡലത്തില്‍ മാത്രമായിരിക്കും ബാധകമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. വോട്ടിന് രസീത് ലഭിക്കുന്ന സൗകര്യം ഉണ്ടാകും. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തിയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിക്കാത്തത് വിവാദങ്ങള്‍ക്ക് കാരണമായിരുന്നു. ബിജെപിയെ സഹായിക്കുന്നതിനായാണ് തെരഞ്ഞെടുപ്പ് തീയതി കമ്മീഷന്‍ പ്രഖ്യാപിക്കാത്തതെന്ന ആരോപണം സിപിഎമ്മും കോണ്‍ഗ്രസും ഉന്നയിച്ചിരുന്നു. ഇതിനിടെയാണ് കമ്മീഷന്‍ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചിരിക്കുന്നത്.
ഇടതുമുന്നണി സ്ഥാനാര്‍ത്ഥിയായി സിപിഎം ആലപ്പുഴ ജില്ലാ സെക്രട്ടറി സജി ചെറിയാനും, യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി ചെങ്ങന്നൂരിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഡി വിജയകുമാറും എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി നേതാവ് പി.എസ്.ശ്രീധരന്‍ പിള്ളയുമാണ് മത്സര രംഗത്തുള്ളത്. ചെങ്ങന്നൂര്‍ എംഎല്‍എയായിരുന്ന സിപിഎമ്മിന്റെ, കെ.കെ രാമചന്ദ്രന്‍ നായരുടെ മരണത്തെ തുടര്‍ന്നാണ് ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Post a Comment
0 Comments