കമ്പാര്‍ (www.evisionnews.co): കമ്പാറിനെയും പുത്തിഗെ പഞ്ചായത്തിലെ പേരാല്‍ കണ്ണൂരിനെയും ബന്ധിപ്പിച്ച് കമ്പാര്‍ പുഴക്ക് കുറുകെ പാലം നിര്‍മിക്കണമെന്നും കമ്പാര്‍ മിത്തടി റോഡ് റീടാറിംഗ് നടത്തണം എന്നും ഡി.വൈ.എഫ്.ഐ കമ്പാര്‍ യൂണിറ്റ് സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സമ്മേളനത്തിന് മുന്നോടിയായി യൂണിറ്റ് പ്രസിഡന്റ് ജാസിര്‍ പതാക ഉയര്‍ത്തി.
ഡി.വൈ.എഫ്.ഐ ബ്ലോക്ക് എക്‌സിക്യൂട്ടീവ് അംഗം സഫീര്‍ ഗുല്‍സാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജാസിര്‍ കെ.ഐ അധ്യക്ഷത വഹിച്ചു. യൂണിറ്റ് സെക്രട്ടറി എ.കെ അഹ്റാസ് സംഘടനാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തൗസീഫ് രക്തസാക്ഷി പ്രമേയവും അഹ്റാസ് അനുശോചന പ്രമേയവും അവതരിപ്പിച്ചു. ഡി.വൈ.എഫ്.ഐ വില്ലേജ് കമ്മിറ്റി ട്രഷറര്‍ നിഷ്മിത, ബേബിരാജ് സംസാരിച്ചു. അഹ്റാസ് സ്വാഗതവും തൗസീഫ് നന്ദിയും പറഞ്ഞു. പുതിയ യൂണിറ്റ് കമ്മിറ്റിയെയും വില്ലേജ് സമ്മേളന പ്രതിനിധികളെയും തെരഞ്ഞെടുത്തു.
ഭാരവാഹികള്‍: അഹ്റാസ് എ.കെ (പ്രസി), സിദ്ദിഖ് ദേശംകുളം (ജന. സെക്ര), തൗസീഫ്, ഉദയകുമാര്‍ ആചാരി (വൈസ് പ്രസി), അജ്മല്‍, ഇമ്രാന്‍ (ജോ. സെക്ര), ജാസിര്‍, അഷ്ഫാഖ്, ജാസിര്‍ ഉടുവ, നവാസ്, സയീദ് (എക്‌സിക്യൂട്ടീവ് അംഗങ്ങള്‍).

Post a Comment
0 Comments