കാസര്‍കോട് (www.evisionnews.co): ബാലകൃഷ്ണന്‍ മാങ്ങാടെന്ന എഴുത്തുകാരന്‍ ഞങ്ങള്‍ മാങ്ങാടുകാര്‍ക്ക് മാതൃകയും അദൃശ്യ ശക്തിയുമായിരുന്നുവെന്നും കാസര്‍കോടന്‍ നാട്ടുഭാഷയെ എഴുത്തില്‍ ശക്തമായി അടയാളപ്പെടുത്തിയ കഥാകാരനും നന്മയുള്ള പത്രപ്രവര്‍ത്തകനുമായിരുന്നു ബാലകൃഷ്ണനെന്നും കാസര്‍കോട് സാഹിത്യവേദിയും ബാലകൃഷ്ണന്‍ മാങ്ങാട് സ്മാരക സമിതിയും സംയുക്താഭിമുഖ്യത്തില്‍ നടത്തിയ അനുസ്മരണ സദസ് അഭിപ്രായപ്പെട്ടു.
മാങ്ങാടെന്ന പ്രദേശത്തെ പ്രമുഖരായ സാഹിത്യ- കലാ- സാംസ്‌കാരിക പ്രവര്‍ത്തകരെ മുഴുവന്‍ പങ്കെടുപ്പിച്ച് വ്യത്യസ്തമായ രീതിയിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്. മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ അങ്കണത്തില്‍ നടന്ന പരിപാടി രത്‌നാകരന്‍ മാങ്ങാട് ഉദ്ഘാടനം ചെയ്തു. സംവിധായകനും നടനുമായ പ്രകാശ് ബാരെ മുഖ്യാതിഥിയായി. സാഹിത്യവേദി പ്രസിഡണ്ട് റഹ്മാന്‍ തായലങ്ങാടി അധ്യക്ഷത വഹിച്ചു.
മാങ്ങാട്ടെ സാംസ്‌കാരിക പ്രവര്‍ത്തകരുടെ സംഗമത്തില്‍ സുധീഷ് ഗോപാലകൃഷ്ണന്‍, അംബികാസുതന്‍ മാങ്ങാട്, ജയന്‍ മാങ്ങാട്, സുരേഷ് ബാബു മാങ്ങാട്, മീനാക്ഷി ജയന്‍, കെ. ആര്യനന്ദ, നാരായണന്‍ പേരിയ, എം. ചന്ദ്രപ്രകാശ്, കെ.എം അബ്ദുല്‍ റഹിമാന്‍, നാരായണന്‍ പേരിയ, കെ.എം അബ്ദുല്‍ റഹ്മാന്‍, വി.വി പ്രഭാകരന്‍, മുജീബ് അഹമ്മദ് സംസാരിച്ചു. സാഹിത്യവേദി സെക്രട്ടറി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതവും, എം. രാധാകൃഷ്ണന്‍ മാങ്ങാട് നന്ദിയും പറഞ്ഞു. ഉണ്ണിമായ ബാര കവിത അവതരിപ്പിച്ചു.
കാശ്മീരില്‍ മൃഗീയമായി കൊല ചെയ്യപ്പെട്ട ആസിഫ മോളെ അനുസ്മരിച്ച് പ്രകാശ് ബാരെ സംസാരിച്ചു.

Post a Comment
0 Comments