Type Here to Get Search Results !

Bottom Ad

സേവനപ്രവര്‍ത്തനത്തിന് ഇഖ്ബാല്‍ മാതൃക: എരിയാല്‍ എ.കെ കുഞ്ഞാലി സ്മാരക അംഗണ്‍വാടി നാടിന് സമര്‍പ്പിച്ചു


എരിയാല്‍ (www.evisionnews.co): മൊഗ്രാല്‍ പുത്തൂര്‍ ഗ്രാമപഞ്ചായത്ത് പതിനൊന്നാം വാര്‍ഡായ എരിയാല്‍ കുളങ്കരയില്‍ നിര്‍മ്മിച്ച എ.കെ കുഞ്ഞാലി സ്മാരക അംഗണ്‍വാടി നാടിന് സമര്‍പ്പിച്ചു. ഇതോടെ ഒരുനാടിന്റെ ഏറെക്കാലത്തെ അഭിലാഷമാണ് പൂവണിഞ്ഞിരിക്കുന്നത്. 30 വര്‍ഷത്തോളമായി വാടകകെട്ടിടത്തില്‍ പ്രവര്‍ത്തിച്ചുവന്നിരുന്ന അംഗണ്‍വാടി ഇടുങ്ങിയ പീടിക മുറിയിലായിരുന്നു 18ഓളം കുട്ടികളുമായി പ്രവര്‍ത്തനം നടത്തിയിരുന്നത്.

കഴിഞ്ഞ പഞ്ചായത്ത് ഭരണസമിതി നിലവില്‍ വന്നതുമുതല്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീല്‍ വാര്‍ഡ് മെമ്പര്‍ സുമയ്യ നിസാര്‍ എന്നിവരുടെ ഇടപെടല്‍ മൂലവും തന്റെ പിതാവ് എ.കെ കുഞ്ഞാലിയുടെ സ്മരണക്കായി പൊന്നും വിലയുളള മൂന്നുസെന്റ് സ്ഥലം അംഗണ്‍വാടിക്ക് സൗജന്യമായി നല്‍കാന്‍ മുന്നോട്ടുവന്ന കെഎംസിസി പ്രവര്‍ത്തകന്‍ എ.കെ ഇഖ്ബാല്‍, സ്ഥലം ലഭിച്ച ഉടന്‍ തന്നെ കെട്ടിടം പണിക്ക് ആവശ്യമായ ഫണ്ട് ബ്ലോക്ക് പഞ്ചായത്തില്‍ നിന്നും അനുവദിച്ച് തന്ന ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹലീമ ഷിനൂന്‍ എന്നിവരുടെ ആത്മാര്‍ത്ഥമായ ഇടപെടലും അംഗണ്‍വാടിക്ക് സ്വന്തമായി കെട്ടിടം കണ്ടെത്താന്‍ സഹായകമായി.

ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് എ.എ ജലീലിന്റെ അധ്യക്ഷതയില്‍ കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചായിന്റടി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഹലീമ ഷിനൂന്‍ സ്വാഗതം പറഞ്ഞു. വാര്‍ഡ് മെമ്പര്‍ സുമയ്യ നിസാര്‍, മുജീബ് കമ്പാര്‍, ഹമീദ് ബളളൂര്‍,എസ് എച്ച് ഹമീദ്, എ.കെ ഇഖ്ബാല്‍, ശങ്കര്‍ നായിക്, എ.കെ ഷാഫി, ആയിഷത്ത് ഫൗസിയ, ശ്രീജ, ബബിത, മഹമൂദ് കുളങ്കര ഉമേഷ് കടപ്പുറം, ഹനീഫ് ചേരങ്കൈ, അശോകന്‍, പോസ്റ്റ് മുഹമ്മദ് കുഞ്ഞി, എരിയാല്‍ മുഹമ്മദ് കുഞ്ഞി, എരിയാല്‍ അബ്ദുല്ല,നിസാര്‍ കുളങ്കര, അഷ്റഫ് എരിയാല്‍, ഖലീല്‍ എരിയാല്‍ സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad