Type Here to Get Search Results !

Bottom Ad

മുളിയാര്‍ വില്ലേജില്‍ പുറമ്പോക്ക് ഭൂമിയില്‍ ആര്‍.എസ്.എസ് പരിശീലന കേന്ദ്രം: നിര്‍മാണം ഉദ്യോഗസ്ഥരുടെ ഒത്താശയോടെ


കാസര്‍കോട് (www.evisionnews.co): സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ നടക്കുന്ന ആര്‍.എസ്.എസ് പരിശീലന കേന്ദ്രം നിര്‍മാണത്തിന് തഹസില്‍ദാരടക്കം വഴിവിട്ട് സഹായം ചെയ്യുന്നതായി പരാതി. മുളിയാര്‍ വില്ലേജ് പരിധിയില്‍ ബോവിക്കാനം അമ്മങ്കോടാണ് ആര്‍.എസ്.എസ് ഓഫീസ് നിര്‍മാണം പുരോഗമിക്കുന്നത്. ഒരാഴ്ച മുമ്പ് നിര്‍മാണം തുടങ്ങിയ ഓഫീസിന്റെ ഫൗണ്ടേഷന്‍ പ്രവൃത്തികള്‍ ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. നാട്ടുകാരുടെ പ്രതിഷേധം മുന്നില്‍കണ്ട് റവന്യൂ അധികൃതരുടെ ഒത്താശയോടെ രാത്രി കാലത്താണ് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്. മുളിയാര്‍ വില്ലേജ് പരിയില്‍ സമാനമായി അനധികൃത നിര്‍മാണങ്ങള്‍ അനവധിയാണ്. വില്ലേജ് ഓഫീസര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടിട്ടും നടപടിയെടുക്കാനോ അനധികൃത നിര്‍മാണം റിപ്പോര്‍ട്ട് ചെയ്യാനോ മുന്നോട്ടുവരുന്നില്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്.രാഷ്ട്രീയ സംഘടനകള്‍ ഇതിനു നേരെ കണ്ണടക്കുകയാണെന്ന് ഒരുകൂട്ടം യുവാക്കള്‍ ആരോപിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad