Type Here to Get Search Results !

Bottom Ad

ഹര്‍ത്താലിനിടെ അണങ്കൂരില്‍ ഓട്ടോ ഡ്രൈവര്‍മാര്‍ക്ക് പോലീസ് മര്‍ദനം


അണങ്കൂര്‍ (www.evisionnews.co): ഹര്‍ത്താലിന്റെ പേരില്‍ അണങ്കൂരിലെത്തിയ പൊലീസ് യാതൊരു പ്രകോപനവുമില്ലാതെ ലാത്തിച്ചാര്‍ജ് നടത്തി. ഓടുന്നതിനിടയില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. ഓട്ടോ റിക്ഷയില്‍ ഇരിക്കുകയായിരുന്ന ഓട്ടോ ഡ്രൈവര്‍ ഹസൈനാര്‍ താനിയത്തിനെ വലിച്ചിറക്കി മര്‍ദിക്കുകയും താക്കോലും മൊബൈല്‍ ഫോണും തട്ടിപ്പറിച്ച് കൊണ്ടുപോവുകയും ചെയ്തു. സമീപത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവര്‍ സിദ്ദീഖിനെ പോലീസ് വാഹനത്തില്‍ കയറ്റിക്കൊണ്ടുപോയി പിന്നീട് വിട്ടയച്ചു. അണങ്കൂരില്‍ അക്രമം നടത്തിയ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ഓട്ടോ ഡ്രൈവേഴ്്സ് യൂണിയന്‍ എസ്.ടി.യു ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad