Type Here to Get Search Results !

Bottom Ad

പരീക്ഷയ്ക്കെത്തുമെന്ന് ഉറപ്പ് നല്‍കുന്നവര്‍ മാത്രം ഇനി പി.എസ്.സി എഴുതിയാല്‍ മതി: ആഗസ്ത് 15മുതല്‍ പുതിയ സംവിധാനം


തിരുവനന്തപുരം (www.evisionnews.co): പി.എസ്.സി പരീക്ഷയ്ക്ക് അപേക്ഷിച്ചവരില്‍ നിന്നും പരീക്ഷയ്‌ക്കെത്തുമെന്ന് ഉറപ്പുള്ളവര്‍ക്ക് മാത്രം പരീക്ഷാകേന്ദ്രം അനുവദിക്കുന്ന പദ്ധതി ആഗസ്ത് 15മുതല്‍ നടപ്പിലാകും. പരീക്ഷ എഴുതുമെന്ന് ഉറപ്പ് (കണ്‍ഫര്‍മേഷന്‍) നല്‍കാത്തവര്‍ക്ക് ഇനിമുതല്‍ പരീക്ഷാകേന്ദ്രം അനുവദിക്കില്ല. അപേക്ഷിക്കുന്ന എല്ലാവര്‍ക്കും പരീക്ഷാകേന്ദ്രം ഒരുക്കിയിരുന്ന പി.എസ്.സി പിന്നീട് ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യുന്നവര്‍ക്ക് മാത്രമാക്കി പരിമിതപ്പെടുത്തിയിരുന്നു. ഡൗണ്‍ലോഡ് ചെയ്യുന്നവരില്‍ തന്നെ 40 ശതമാനത്തോളം പേരും പരീക്ഷ എഴുതുന്നില്ലെന്നാണ് വിലയിരുത്തല്‍.

ഇതുമൂലം പരീക്ഷാകേന്ദ്രം ഒരുക്കല്‍, അധ്യാപകരെ സജ്ജമാക്കല്‍, ചോദ്യപേപ്പര്‍ അച്ചടി എന്നിവക്കെല്ലാമായി വന്‍ സാമ്പത്തിക ബാധ്യത വരുന്നു. എഴുതാത്തവര്‍ക്ക് പിഴ ഇടാന്‍ ആലോചിച്ചെങ്കിലും സര്‍ക്കാര്‍ അനുമതികിട്ടിയില്ല. ഈ സാഹചര്യത്തിലാണ് കണ്‍ഫര്‍മേഷന്‍ വാങ്ങുന്നത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad