Type Here to Get Search Results !

Bottom Ad

കേരള തീരത്ത് കൂറ്റന്‍ തിരമാലകള്‍: മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശം

തിരുവനന്തപുരം (www.evisionnews.co): വലിയതുറ, ശംഖുമുഖം തീരത്ത് ശക്തമായ കടലാക്രമണം. മൂന്നു മീറ്റര്‍ വരെ ഉയരത്തില്‍ തിരയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം കാലാവസ്ഥ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. കടലാക്രമണത്തില്‍ പത്തിലധികം വീടുകള്‍ തകര്‍ന്നു. പടിഞ്ഞാറന്‍ തീരത്തും തമിഴ്നാടിന്റെ തെക്കന്‍ തീരത്തും ലക്ഷദ്വീപിലും വ്യാപകമായി കടല്‍ക്ഷോഭമുണ്ടാകാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. തീരപ്രദേശത്തുള്ളവരും മീന്‍ പിടിത്തക്കാരും ജാഗ്രത പാലിക്കണെന്നും കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad