തിരുവനന്തപുരം (www.evisonnews.co): അപ്രഖ്യാപിത ഹര്‍ത്താല്‍ ആഹ്വാനം ചെയ്തു വാട്സ്ആപ്പ് വഴിയുള്ള സന്ദേശം പ്രചരിപ്പിച്ച് കേസില്‍ പോലീസ് പിടിയിലായ പ്രതികളില്‍ പ്രതിശ്രുതവരനും പ്രവാസികളും. ഹര്‍ത്താല്‍ ആഹ്വാനം അക്രമങ്ങളിലേക്ക് വഴിതിരിച്ചുവിട്ട വിവിധ ശബ്ദസന്ദേശങ്ങള്‍ സംബന്ധിച്ച് അന്വേഷണത്തിലാണ് കൂടുതല്‍ പ്രതികള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുള്ളത്. വ്യാജ സന്ദേശം പ്രചരിപ്പിച്ച ഗ്രൂപ്പുകളും ലിങ്കുകളും കേന്ദ്രമക്കിയാണ് അന്വേഷണം നീളുന്നത്. എന്നാല്‍ കേസില്‍ പിടിയിലായ അമര്‍നാഥിന് മുമ്പും ഹര്‍ത്താലില്‍ ആക്രമണം അഴിച്ചുവിടുന്ന തരത്തിലുള്ള സന്ദേശം പ്രചരിപ്പിച്ചിരുന്നതായാണ് പോലീസ് നല്‍കുന്ന വിവരം.
കലാപം നടത്തുകയായിരുന്നു ലക്ഷ്യമെന്ന നിഗമനത്തിലാണു പോലീസ്. പോലീസ് സ്റ്റേഷന്‍ അടിച്ചുപൊളിക്കാന്‍ ആഹ്വാനം ചെയ്ത സന്ദേശം പ്രചരിച്ചതിന് പിറകെ, തിരൂരിലും മഞ്ചേരിയിലും ഹര്‍ത്താല്‍ ദിവസം പൊലീസ് സ്റ്റേഷന്‍ കേന്ദ്രീകരിച്ചു പ്രകടനം നടത്തിയതു സര്‍ക്കാര്‍ ഗൗരവമായാണു കാണുന്നത്. കലാപത്തിന്റെ വിത്തിട്ടത് കഴിഞ്ഞ ദിവസം പിടിയിലായവരുടെ ഗ്രൂപ്പുകള്‍ മുഖേനയും ഏറ്റെടുത്തു നടപ്പാക്കിയതു മറ്റു ജില്ലാ, പ്രാദേശിക ഗ്രൂപ്പുകള്‍ മുഖേനയുമാണെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. ഹര്‍ത്താലില്‍ ആവേശംപൂണ്ട് ഇറങ്ങിയവരില്‍ അവദിക്കായി നാട്ടിലെത്തിയ പ്രവാസികളും വിവാഹതീയതി നിശ്ചയിച്ചവരും ഉള്‍പ്പെടുന്നു. കയ്യുംകാലും പിടിച്ച് കേസില്‍ നിന്ന് ഊരാനുള്ള ശ്രമത്തിലാണിവര്‍.

Post a Comment
0 Comments