Type Here to Get Search Results !

Bottom Ad

സർക്കാർ പുറമ്പോക്കിൽ ആർ.എസ്.എസ് കാര്യാലയ നിർമാണം: അന്വേഷിച്ച് നടപടിയെടുക്കുമെന്ന് ജില്ലാ കളക്ടർ


കാസര്‍കോട് (www.evisionnews.co): മുളിയാർ വില്ലേജ് പരിധിയിൽ അമ്മങ്കോട് എന്ന സ്ഥലത്ത് സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമിയില്‍ നിർമാണം പുരോഗമിക്കുന്ന ആര്‍.എസ്.എസ് പരിശീലന കേന്ദ്രത്തെ കുറിച്ച് അന്വേഷിച്ചു നടപടിയെടുക്കുമെന്ന് ജില്ലാ കലക്ടർ കെ ജീവൻ ബാബു ഇ വിഷൻ ന്യൂസിനോട് പറഞ്ഞു. അനധികൃത നിർമാണം ശ്രദ്ധയിൽപെട്ടിട്ടുണ്ടെന്നും ബന്ധപ്പെട്ട ഉദ്യോഗസ്ഥരോട് വിവരങ്ങൾ തേടുമെന്നും അദ്ദേഹം പറഞ്ഞു.

മുളിയാര്‍ വില്ലേജ് പരിധിയില്‍ ബോവിക്കാനം അമ്മങ്കോടാണ് തഹസില്‍ദാരടക്കമുള്ള ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ആര്‍.എസ്.എസ് ഓഫീസ് നിര്‍മാണം പുരോഗമിക്കുന്നത്. ഒരാഴ്ച മുമ്പ് നിര്‍മാണം തുടങ്ങിയ ഓഫീസിന്റെ ഫൗണ്ടേഷന്‍ പ്രവൃത്തികള്‍ ഏതാണ്ട് പൂര്‍ത്തിയായി കഴിഞ്ഞു. നാട്ടുകാരുടെ പ്രതിഷേധം മുന്നില്‍കണ്ട് റവന്യൂ അധികൃതരുടെ ഒത്താശയോടെ രാത്രി കാലത്താണ് നിര്‍മാണ പ്രവൃത്തികള്‍ നടക്കുന്നത്. മുളിയാര്‍ വില്ലേജ് പരിയില്‍ സമാനമായി അനധികൃത നിര്‍മാണങ്ങള്‍ അനവധിയാണ്. വില്ലേജ് ഓഫീസര്‍ ഉള്‍പ്പടെയുള്ള ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍ പെട്ടിട്ടും നടപടിയെടുക്കാനോ അനധികൃത നിര്‍മാണം റിപ്പോര്‍ട്ട് ചെയ്യാനോ മുന്നോട്ടുവരുന്നില്ലെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നു.

സർക്കാർ സ്ഥലം കയ്യേറി ആർ.എസ്.എസ്. പരിശീലന കേന്ദ്രം പണിയുന്ന സംഭവത്തെ കുറിച്ച് അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് മുസ്ലിം ലീഗ് മുളിയാർ പഞ്ചായത്ത് പ്രസിഡണ്ട് പി.ഹസൈനാർ, ജനറൽ സെക്രട്ടറിഎസ്.എം.മുഹമ്മദ് കുഞ്ഞി എന്നിവർ ആവശ്യപ്പെട്ടു.

Post a Comment

0 Comments

Top Post Ad

Below Post Ad