Type Here to Get Search Results !

Bottom Ad

ഹര്‍ത്താലിന് ശേഷവും കലാപം നടത്താന്‍ ഇവര്‍ ആഹ്വാനം ചെയ്തു: പ്രതികളുടെ വാട്സ് ആപ്പ് ശബ്ദരേഖ പുറത്ത്


തിരുവനന്തപുരം (www.evisionnews.co): പോലീസിനെക്കാള്‍ അംഗബലം നമുക്കുണ്ടെങ്കില്‍ എവിടെയും ഹര്‍ത്താല്‍ നടത്താമെന്ന് വാട്സ്ആപ്പ് ഹര്‍ത്താലിന് ആഹ്വാനം ചെയ്ത് പിടിയിലായ ഗ്രൂപ്പ് അഡ്മിന്‍മാരുടെ ശബ്ദ സന്ദേശം. കഴിഞ്ഞദിവസം അറസ്റ്റിലായ അഞ്ചുപേരില്‍ നിന്ന് കൊല്ലം ഉഴകുന്ന് സ്വദേശിയായ അമര്‍നാഥാണ് നിര്‍ദേശം മുന്നോട്ടുവെച്ചത്. ഇതിനായ് വാട്‌സ് ആപ്പ് ഗ്രൂപ്പുണ്ടാക്കി മേഖലാ തലത്തില്‍ പ്രവര്‍ത്തിക്കാനായിരുന്നു നിര്‍ദേശം.
ഏപ്രില്‍ പതിനാറിനാണ് വാട്സ് ആപ്പ് വഴി ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്. ഇതിന്റെ സൂത്രധാരന്‍മാരായി പൊലീസ് അറസ്റ്റ് ചെയ്തത് നെല്ലിവിള പുത്തന്‍വീട്ടില്‍ സുധീഷ്(22), നെയ്യാറ്റിന്‍കര ശ്രീലകം വീട്ടില്‍ ഗോകുല്‍ ശേഖര്‍(21), നെല്ലിവിളകുന്നുവിളവീട്ടില്‍ അഖില്‍ (23) തിരുവനന്തപുരം കുന്നപ്പുഴ സിറില്‍ നിവാസില്‍ എംജെ സിറില്‍ എന്നിവരേയാണ്. സ്വന്തം െ്രൈപഫല്‍ ഉപയോഗിച്ചാണ് ഇവര്‍ ഗ്രൂപ്പുണ്ടാക്കി പ്രത്യക്ഷപ്പെട്ടത്. ഇത് പൊലീസിന് സഹായകരമാകുകയും ചെയ്തു. പത്തു വര്‍ഷം വരെ തടവു ശിക്ഷ ലഭിക്കാവുന്ന കേസുകളാണ് പ്രതികള്‍ക്കെതിരെ പൊലീസ് ചാര്‍ജ് ചെയ്തിരിക്കുന്നത്.
സമൂഹമാധ്യമങ്ങള്‍ വഴി വ്യാജഹര്‍ത്താലിന് ആഹ്വാനം ചെയ്യുകയും പിന്നീട് ഇത് യുവജനം ഏറ്റെടുക്കുകയുമായിരുന്നു. ഹര്‍ത്താലില്‍ മലപ്പുറം ജില്ലയിലടക്കം കനത്ത നാശനഷ്ടമാണ് ഹര്‍ത്താല്‍ അനുകൂലികള്‍ വരുത്തിവെച്ചത്. കെഎസ്ആര്‍ടിസി ബസുകള്‍ തല്ലിതകര്‍ക്കുകയും പൊതു മുതല്‍ തകര്‍ക്കുയും കലാപം അഴിച്ചുവിടാന്‍ ശ്രമിക്കുകയും ചെയ്ത കുറ്റം ചുമത്തിയാണ് ആയിരത്തിനു മുകളില്‍ പേര്‍ക്കെതിരെ പൊലീസ് കേസെടുത്തത്. ഹര്‍ത്താലിനു ശേഷവും കലാപം നടത്താന്‍ ഇവര്‍ ആഹ്വാനം ചെയ്തു എന്നാണ് പൊലീസ് നല്‍കുന്ന വിവരം. പോലീസിനെക്കാള്‍ അംഗബലം നമുക്കുണ്ടെങ്കില്‍ എവിടെയും സമരം നടത്താമെന്നും പ്രവര്‍ത്തനം രണ്ടു മേഖലകളായി തിരിച്ചാല്‍ സുഗമമാക്കാം എന്നുമുള്ള അഡ്മിന്മാരുടെ ശബ്ദസന്ദേശം ഗ്രൂപ്പിലുണ്ട്. ഇപ്പോള്‍ മലബാറില്‍ മാത്രമാണ് സമരം വിജയിച്ചത്. ഇത് മറ്റു ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനായിരുന്നു തീരുമാനം.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad