Type Here to Get Search Results !

Bottom Ad

ഹര്‍ത്താല്‍ ആഹ്വാനം ആര്‍.എസ്.എസിനെ പ്രതിരോധത്തിലാക്കാനാണെന്ന് പ്രതികള്‍


മലപ്പുറം (www.evisionnews.co): കത്വ സംഭവത്തില്‍ ആര്‍.എസ്.എസിനെ പ്രതിരോധത്തിലാക്കാനാണ് ഹര്‍ത്താല്‍ ആഹ്വാനം നടത്തിയതെന്ന് പ്രതികളുടെ വെളിപ്പെടുത്തല്‍. അപ്രഖ്യാപിത ഹര്‍ത്താല്‍ ആഹ്വാനം ചെയ്ത അക്രമങ്ങള്‍ അഴിച്ചുവിട്ട സംഭവത്തില്‍ മുഖ്യ ആസൂത്രകന്‍ കൊല്ലം തെന്‍മല ഉറുകുന്ന് അമരായത്തില്‍ അമര്‍നാഥ് ബൈജു (20) ഉള്‍പ്പടെ അറസ്റ്റിലായ പ്രതികളില്‍ നിന്നാണ് ഞെട്ടിക്കുന്ന വിവരം പുറത്തായത്. അമര്‍നാഥിനൊപ്പം വാട്‌സാപ് ഗ്രൂപ്പുകളിലൂടെ ഹര്‍ത്താല്‍ സന്ദേശം പ്രചരിപ്പിച്ച തിരുവനന്തപുരം കുന്നപ്പുഴ നിറക്കകം സിറില്‍ നിവാസില്‍ എം.ജെ.സിറില്‍ (22), നെല്ലിവിള വെണ്ണിയൂര്‍ പുത്തന്‍വീട് സുധീഷ് (22), നെയ്യാറ്റിന്‍കര വഴുതാക്കല്‍ ഇലങ്ങംറോഡ് ഗോകുല്‍ ശേഖര്‍ (21), നെല്ലുവിള വെന്നിയൂര്‍ അഖില്‍ (23) എന്നിവരെയും കഴിഞ്ഞ ദിവസം മഞ്ചേരി പൊലീസ് അറസ്റ്റുചെയ്തിരുന്നു.
അമര്‍നാഥ് മുന്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകനാണെന്ന് പൊലീസ് പറഞ്ഞു. സംഘടനയില്‍നിന്ന് പുറത്തായശേഷം ആര്‍എസ്എസിനെതിരെ സമൂഹമാധ്യമങ്ങളിലൂടെ നിരന്തരം പ്രചാരണം നടത്തിവരികയായിരുന്നു. വോയ്സ് ഓഫ് യൂത്ത്, വോയ്‌സ് ഓഫ് സിസ്റ്റേഴ്‌സ് എന്നീ വാട്‌സാപ് ഗ്രൂപ്പുകളാണു പ്രതികള്‍ ഹര്‍ത്താല്‍ സന്ദേശം പ്രചരിപ്പിക്കാന്‍ ഉപയോഗിച്ചതെന്നു പൊലീസ് പറഞ്ഞു. ഹര്‍ത്താലിനു രണ്ടുദിവസം മുന്‍പാണു ഗ്രൂപ്പുണ്ടാക്കിയത്. അറസ്റ്റിലായ പ്രതികള്‍ റിമാന്റിലാണ്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad