Type Here to Get Search Results !

Bottom Ad

മകന്റെയും പേരമകളുടെയും വിവാഹാഘോഷത്തിനിടെ ഗൃഹനാഥന്‍ മരിച്ചു


മഞ്ചേശ്വരം (www.evisionnews.co): മകന്റെയും പേരമകളുടെയും വിവാഹാഘോഷത്തിനിടെ ഗൃഹനാഥന്‍ മരിച്ചു. ഉപ്പള സി.എം ഉംറ ട്രാവല്‍സ് ഉടമ ബേക്കൂര്‍ രിഫാഇയ നഗറിലെ മൂസ ഹാജി (72)യാണ് മരിച്ചത്. കഴിഞ്ഞ ദിവസം മൂസ ഹാജിയുടെ മകന്‍ ഫാറൂഖിന്റെയും മകള്‍ ആമിനയുടെ മകള്‍ ഫാത്തിമത്ത് അജാജയുടെയും വിവാഹം ഒരുമിച്ച് രിഫാഇയ നഗറിലെ വീട്ടില്‍ നടന്നിരുന്നു. ഇതിനിടെ വൈകിട്ടാണ് മൂസ ഹാജിക്ക് ശ്വാസതടസം അനുഭവപ്പെടുകയും പുലര്‍ച്ചെയോടെ മരണം സംഭവിക്കുകയുമായിരുന്നു. ഭാര്യ: മറിയുമ്മ. മറ്റുമക്കള്‍: അബ്ദുല്‍ റഹ്്മാന്‍, മൊയ്തു, മുഹമ്മദ്, കബീര്‍, ബിലാല്‍. മരുമക്കള്‍: കുഞ്ഞാമിന, റാബിയ, ഹബീബ, അസ്മീറ.

Post a Comment

0 Comments

Top Post Ad

Below Post Ad