Type Here to Get Search Results !

Bottom Ad

പി.സി ആസിഫിന് തളങ്കര ദീനാര്‍ നഗറില്‍ ഫുട്‌ബോള്‍ പ്രേമികള്‍ സ്വീകരണം നല്‍കി


തളങ്കര (www.evisionnews.co): പതിനാല് വര്‍ഷത്തിന് ശേഷം സന്തോഷ് ട്രോഫി കിരീടം ചൂടിയ കേരള ഫുട്‌ബോള്‍ ടീമിന്റെ മാനേജര്‍ പി.സി ആസിഫിന് തളങ്കര ഫുട്‌ബോള്‍ പ്രേമികള്‍ ദീനാര്‍ നഗറില്‍ സ്വീകരണം നല്‍കി. കാസര്‍കോട് റെയില്‍വേ സ്റ്റേഷനില്‍ നിന്ന് നിരവധി വാഹനങ്ങളുടെയും ബാന്‍ഡ് മേളയുടെ അകമ്പടിയോടെ തളങ്കര ദീനാര്‍ നഗറിലേക്ക് ആനയിച്ചു. പരിപാടിയില്‍ ഹസൈനാര്‍ ഹാജി തളങ്കര അധ്യക്ഷത വഹിച്ചു. 
എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ടി.എ മുഹമ്മദ് കുഞ്ഞി സ്വാഗതം പറഞ്ഞു. ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡണ്ട് എന്‍.എ സുലൈമാന്‍, അബു കാസര്‍കോട്, അബ്ബാസ് ബീഗം, ടി.എം മഹമൂദ്, പി.കെ സത്താര്‍, അബ്ദുല്‍ റഹ്്മാന്‍ ബാങ്കോട്, മുസ്താഖ് പള്ളിക്കാല്‍, ബി.യു അബ്ദുല്ല, ലത്തീഫ് ആപ, കരീം ഖത്തര്‍, സി.പി ഷംസുദ്ധീന്‍, ടി.എം അബ്ദുല്‍ റഹ്്മാന്‍, കെ.എം ബഷീര്‍, പര്‍വീസ് പൊയക്കര, സഹീര്‍ ആസിഫ്, സിദ്ധീഖ് ചക്കര, ഉസ്മാന്‍ കടവത്ത് പ്രസംഗിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad