തൃക്കരിപ്പൂര്‍ (www.evisionews.co): ഓട്ടോ റിക്ഷയില്‍ യാത്രക്കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ യഥാര്‍ത്ഥ പ്രതിയെ രക്ഷിക്കാന്‍ നിരപരാധിയായ യുവാവിനെ അറസ്റ്റ് ചെയ്ത് ജയിലിലാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ചന്തേര പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് നടത്തി. പടുവളത്തുനിന്നും നിന്നും ആരംഭിച്ച മാര്‍ച്ച് പൊലീസ് സ്റ്റേഷന് പരിസരത്ത് ചന്തേര പൊലീസ് തടഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സാജിദ് മൗവ്വാല്‍ മാര്‍ച്ച് ഉദ്്ഘാടനം ചെയ്തു. കെ. റിജേഷ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ടി.പി ധനേഷ്, എ.വി കുഞ്ഞികൃഷ്ണന്‍ സംസാരിച്ചു. വി.വി ബാബു സ്വാഗതം പറഞ്ഞു.
യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡണ്ട് സാജിദ് മൗവ്വാല്‍ മാര്‍ച്ച് ഉദ്്ഘാടനം ചെയ്തു. കെ. റിജേഷ് അധ്യക്ഷത വഹിച്ചു. നേതാക്കളായ ടി.പി ധനേഷ്, എ.വി കുഞ്ഞികൃഷ്ണന്‍ സംസാരിച്ചു. വി.വി ബാബു സ്വാഗതം പറഞ്ഞു.
2017 നവംബര്‍ 24നാണ് യുവതി ഓട്ടോറിക്ഷയില്‍ ആക്രമിക്കപ്പെട്ടത്. ചന്തേര സ്‌കൂളിലെ പി.ടി.എ യോഗത്തില്‍ പങ്കെടുക്കാന്‍ പോയ യുവതിയാണ് പടുവളം ദേശീയ പാതയില്‍ ഓട്ടോ ഡ്രൈവറുടെ പീഡനശ്രമത്തെ തുടര്‍ന്ന് ഓടുന്ന റിക്ഷയില്‍ നിന്നും റോഡിലേക്ക് എടുത്തുചാടിയത്. വീഴ്ചയില്‍ ഗുരുതരമായ പരിക്കേറ്റ യുവതിയെ മംഗലാപുരം ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. സംഭവുമായി ബന്ധപ്പെട്ടാണ് സ്വാമി മുക്കിലെ ഓട്ടോ ഡ്രൈവര്‍ അഞ്ചില്ലത്ത് ഷാനവാസിനെ ചന്തേര എസ്.ഐ കെ.വി ഉമേശന്‍ അറസ്റ്റ് ചെയ്തത്.
എന്നാല്‍ ഷാനവാസ് കുറ്റം നിഷേധിക്കുകയും മനുഷ്യാവകാശ കമ്മീഷനടക്കം കൊടുത്ത പരാതിയുടെ അടിസ്ഥാനത്തില്‍ ക്രൈം ഡിറ്റാച്ച്‌മെന്റ് ഡിവൈഎസ്പി എം. പ്രദീപ് കുമാര്‍ അന്വേഷണം നടത്തുകയും ചെയ്തു. സംഭവദിവസം ഷാനവാസ് പെരിയാരം മെഡിക്കല്‍ കോളജ് ആസ്പത്രിയില്‍ ചികിത്സക്ക് വിധേയനായതിന്റെ രേഖകളും സിസിടിവി തെളിവുകളും കണ്ടെത്തുകയും ചെയ്തതോടെയാണ് ഷാനവാസ് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയത്. ഈ സംഭവത്തില്‍ യഥാര്‍ത്ഥ പ്രതിയെ കണ്ടെത്തുന്നതില്‍ പൊലീസ് അലംഭാവം കാണിക്കുകയാണെന്ന് ആക്ഷേപിച്ചാണ് കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസ് പൊലീസ് സ്റ്റേഷന്‍ മാര്‍ച്ച് സംഘടിപ്പിച്ചത്.

Post a Comment
0 Comments