ദുബൈ (www.evisionnews.co): എപ്രില്‍ 27ന് നടക്കുന്ന യൂത്ത് ലീഗ് കാസര്‍കോട് മുനിസിപ്പല്‍ സമ്മേളന പ്രചാരണാര്‍ത്ഥം ദുബൈ കെ.എം.സി.സി കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റി വ്യത്യസ്ത പരിപാടികള്‍ സംഘടിപ്പിക്കും. ഏപ്രില്‍ 13ന് ദുബൈയിലെ അബു ഹൈല്‍ സ്റ്റേഡിയത്തിലാണ് പരിപാടികള്‍ സംഘടിപ്പിക്കുന്നത്. കാസര്‍കോട് മുനിസിപ്പല്‍ പരിധിയിലെ വ്യത്യസ്ത പ്രദേശങ്ങളിലെ ആളുകളെ സംഘടിപ്പിച്ച് നടത്തപ്പെടുന്ന കമ്പവലി മത്സരവും കുടുംബ സംഗമവും കുട്ടികള്‍ക്കായുള്ള വ്യത്യസ്തമായ മത്സര പരിപാടികളും സംഘടിപ്പിക്കുന്നു. കെ.എം.സി.സി നേതാക്കന്‍മാരും മുസ്ലിം ലീഗ് കാസര്‍കോട് ജില്ലാ നേതാക്കളും 13ന് നടക്കുന്ന പരിപാടിയില്‍ പങ്കെടുക്കും.

Post a Comment
0 Comments