കാസര്‍കോട് (www.evisionnews.co): കരിമ്പിന്‍ ജ്യൂസ് കടയില്‍ നിന്നും കത്തി തട്ടിയെടുത്ത ശേഷം സ്വയം കഴുത്തറുത്ത് കര്‍ണാടക ചിക്ക്മംഗ്ലൂര്‍ സ്വദേശി ഹരീഷ് നായിക്ക് ജീവനൊടുക്കിയത് സാമ്പത്തിക ബുദ്ധിമുട്ടെന്ന് സൂചന. ജീവിത പ്രാരാബ്ധംമൂലം ജോലി തേടിയാണ് ഹരീഷ് കാസര്‍കോട്ടെത്തിയത്. പത്തുവര്‍ഷമായി ഇയാള്‍ ചെര്‍ക്കളയില്‍ ജോലി ചെയ്തിരുന്നു. ഹരീഷിന് ഭാര്യയും ഒരു കുട്ടിയുമുണ്ട്.
തിങ്കളാഴ്ച ഉച്ചയോടെയാണ് നായന്മാര്‍മൂല പാണലത്ത് കാസര്‍കോട് ചെര്‍ക്കള ദേശീയ പാതയോരത്തേ കരമ്പിന്‍ ജ്യൂസ് ഉണ്ടാക്കുന്ന കടയിലെത്തിയ ഹരീഷ് അവിടെയുണ്ടായിരുന്ന കത്തിയെടുത്ത് ഓടി സ്വയം കഴുത്തറുത്തത്. ഹരീഷ് നായിക്കിന്റെ വസ്ത്രത്തില്‍ നിന്നും ലഭിച്ച ഐഡി കാര്‍ഡില്‍ നിന്നുമാണ് കര്‍ണാടക സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞത്. വസ്ത്രത്തില്‍ നിന്നും ഭാര്യയോടൊപ്പമുള്ള ഒരു ഫോട്ടോയും പൊലീസ് കണ്ടെടുത്തിട്ടുണ്ട്. സംഭവം കണ്ട കരിമ്പ് വ്യാപാരി ബോധരഹിതനായി വീണിരുന്നു.

Post a Comment
0 Comments