കാസര്‍കോട് (www.evisionnews.co): സ്ഥിരംതൊഴില്‍ വ്യവസ്ഥ ഇല്ലാതാക്കിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സംസ്ഥാനത്ത് ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് തുടങ്ങി. ഞായറാഴ്ച അര്‍ധരാത്രി തുടങ്ങിയ പണിമുടക്ക് തിങ്കളാഴ്ച രാത്രി 12വരെ നീളും. കെ.എസ്.ആര്‍.ടി.സി ഉള്‍പ്പടെ ബസുകള്‍ ഒന്നും സര്‍വീസ് നടത്തുന്നില്ല. കടകമ്പോളങ്ങളും ഹോട്ടലുകളും അടഞ്ഞുകിടക്കുന്നു. ഓട്ടോ- ടാക്സി മേഖല പൂര്‍ണമായും നിശ്ചലമാണ്. സ്വകാര്യ സര്‍വീസ് മാത്രമെ നടക്കുന്നുള്ളൂ.
ബാങ്ക് ഉള്‍പ്പെടെയുള്ള എല്ലാ മേഖലയിലും രാവിലെ മുതല്‍ പണിമുടക്ക് തുടങ്ങി. സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും പണിമുടക്കില്‍ അണിനിരക്കും. പാല്‍, പത്രം, ആശുപത്രി, വിവാഹം, വിമാനത്താവളം എന്നിവയെ പണിമുടക്കില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സിഐടിയു, ഐഎന്‍ടിയുസി, എഐടിയുസി, എസ്ടിയു, എഎച്ച്്എംഎസ്, യുടിയുസി, എച്ച്എംകെപി, കെടിയുസി, എംകെടിയുസി ജെ, ഐഎന്‍എല്‍സി, സേവ, ടിയുസിഐ, എഐസിടിയു, എന്‍എല്‍ഒ, ഐടിയുസി സംഘടനകള്‍ ഒരുമിച്ചാണ് പണിമുടക്കുന്നത്. മിക്കയിടത്തും ബിഎംഎസ് പ്രവര്‍ത്തകരും പണിമുടക്കിന് അനുഭാവം പ്രകടിപ്പിച്ച് രംഗത്തുണ്ട്.

Post a Comment
0 Comments