ന്യൂഡല്‍ഹി (www.evisionnews.co): വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതിനോട് വ്യക്തിപരമായി യോജിക്കാന്‍ കഴിയില്ലെന്ന് കേന്ദ്ര വിവര സാങ്കേതിക വകുപ്പ് മന്ത്രി രവിശങ്കര്‍ പ്രസാദ്. ഒരു കേന്ദ്രമന്ത്രി എന്ന നിലയ്ക്കല്ല താനീ കാര്യം പറയുന്നത്. എന്നാല്‍ തന്റെ വ്യക്തിപരമായ അഭിപ്രായം വോട്ടര്‍ ഐഡികള്‍ ആധാറുമായി ബന്ധിപ്പിക്കണ്ട എന്നു തന്നെയാണെന്നും അദ്ദേഹം പറഞ്ഞു. ബംഗളൂരുവില്‍ ഒരു പൊതുപരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേന്ദ്രസര്‍ക്കാര്‍ പൊതുജനത്തെ രഹസ്യമായി നിരീക്ഷിക്കുകയാണെന്ന ആരോപണം ശരിയല്ല. അങ്ങനെ ചെയ്യുകയാണെങ്കില്‍ നിങ്ങള്‍ പറയും പ്രധാനമന്ത്രി നരേന്ദ്ര മോദി ജനങ്ങള്‍ എന്താണ് കഴിക്കുന്നതെന്നും എന്താണ് കാണുന്നതെന്നും നിരീക്ഷിക്കുകയാണെന്നും രവി ശങ്കര്‍ പ്രസാദ് പറയുന്നു.

Post a Comment
0 Comments