Type Here to Get Search Results !

Bottom Ad

മുസ്ലിം ലീഗ് ഉദുമ മണ്ഡലം നേതാക്കള്‍ക്ക് അബൂദാബിയില്‍ സ്വീകരണം നല്‍കി


അബൂദാബി (www.evisionnews.co): ഹ്രസ്വ സന്ദര്‍ശനത്തിനായി യു.എ.ഇയിലെത്തിയ ഉദുമ മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട് കെ.ഇ.എ ബക്കറിനും ജനറല്‍ സെക്രട്ടറി എ.ബി ഷാഫിക്കും അബൂദാബി ഉദുമ മണ്ഡലം കെ.എം.സി.സിയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കി. അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ നടന്ന പരിപാടി അബുദാബി കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് പി.കെ അഹമ്മദ് ഉദ്ഘാടനം ചെയ്തു. ഉദുമ മണ്ഡലം കെ.എം.സി.സി പ്രസിഡണ്ട് ആലൂര്‍ സലാം മാങ്ങാട് അധ്യക്ഷത വഹിച്ചു. മുജീബ് മൊഗ്രാല്‍, അബ്ദുല്‍ റഹിമാന്‍ പൊവ്വല്‍, അനീസ് മാങ്ങാട്, സെഡ്.എ മൊഗ്രാല്‍, കെ.കെ സുബൈര്‍, എന്‍.എം അബ്ദുല്ല, ഹനീഫ് പടിഞ്ഞാര്‍മൂല, എന്‍.പി ജാഫര്‍ (കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡണ്ട്), സി.കെ റഹ്മത്തുള്ള പ്രസംഗിച്ചു. സെക്രട്ടറി കെ.പി സിദ്ദിഖ് സ്വാഗതവും ശിഹാബുദ്ധീന്‍ പൂച്ചക്കാട് നന്ദിയും പറഞ്ഞു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad