Type Here to Get Search Results !

Bottom Ad

റാങ്കിന്റെ തിളക്കത്തില്‍ നാടിന്റെ അഭിമാനമായി സൗമിനി


മുളിയാര്‍ (www.evisionnews.co): റാങ്കിന്റെ തിളക്കത്തില്‍ ചിപ്ലിക്കായയിലെ സൗമിനി. തേപ്പുജോലി ചെയ്ത് കുടുംബം പുലര്‍ത്തുന്ന ഗോപാലാന്റെയും സാവിത്രിയുടെയും മകള്‍ സൗമിനി ഗോപാലനാണ് കണ്ണൂര്‍ യൂണിവേഴ്‌സിറ്റി എം.എ മലയാളം പരീക്ഷയില്‍ ഒന്നാം റാങ്ക്‌നേടി നാടിന് അഭിമാനമായി മാറിയത്. നിലേശ്വരം പി.കെ.രാജന്‍ മെമ്മോറിയല്‍ കോളജിലെ വിദ്യാര്‍ത്ഥിയായിരുന്നു. സൗമിനിയെ മല്ലം വാര്‍ഡ് വികസന സമിതി ഭാരവാഹികളും പൊതു പ്രവര്‍ത്തകരും വസതിയിലെത്തി അനുമോദിച്ചു. ചടങ്ങില്‍കണ്‍വീനര്‍ ഷരീഫ് കൊടവഞ്ചി അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത് ഷാളണിയിച്ച് മധുരംനല്‍കി. വേണുകുമാര്‍ അമ്മങ്കോട് അനുമോദന പ്രസംഗം നടത്തി. കൃഷ്ണന്‍ ചേടിക്കാല്‍, മാധവന്‍ നമ്പ്യാര്‍, ഹംസചോയിസ്, ഷരീഫ് മല്ലത്ത്, പൊന്നപ്പന്‍ പ്രസംഗിച്ചു.







Post a Comment

0 Comments

Top Post Ad

Below Post Ad