Type Here to Get Search Results !

Bottom Ad

കേരളത്തില്‍ വംശീയ വേര്‍തിരിവ് സൃഷ്ടിച്ചതില്‍ മമ്മൂട്ടിയും മോഹന്‍ലാലുമടക്കം 'താരങ്ങള്‍ക്ക്' വലിയ പങ്കുണ്ട്: ഡോ. ബിജു

 
കേരളത്തില്‍ (www.evisionnews.co) വംശീയ വേര്‍തിരിവ് സൃഷ്ടിച്ചതില്‍ മമ്മൂട്ടിയും മോഹന്‍ലാലുമടക്കമുള്ള 'താരങ്ങള്‍ക്ക്' വലിയ പങ്കുണ്ടെന്ന് പ്രശസ്ത സിനിമാ സംവിധായകന്‍ ഡോ. ബിജു അഭിപ്രായപ്പെട്ടു. വലിയ അഭിനേതാക്കളെന്ന്് പറയുന്ന മമ്മൂട്ടിയും മോഹന്‍ലാലുമൊക്കെ അവര്‍ ചെയ്യുന്ന സിനിമകള്‍ മാറേണ്ടതുണ്ട്. അവര്‍ ചെയ്യുന്നത് പണത്തിനു വേണ്ടിയിട്ടാണ്. പണം കിട്ടിയാല്‍ എന്ത് വൃത്തിക്കേടും ചെയ്യും എന്ന മട്ടിലാണ് അവരുടെ ജീവിതവും കരിയറും പൊയ്ക്കൊണ്ടിരിക്കുന്നത്. സിനിമകള്‍ മാത്രമല്ല അവര്‍ അഭിനയിക്കുന്ന പരസ്യങ്ങളും അങ്ങനെ തന്നെയാണല്ലോ എന്ത് വൃത്തികേടുകള്‍ക്കും കൂട്ടുനില്‍ക്കുന്നതാണ് അവരുടെ ധാര്‍മിക ബോധം അവര്‍ അവരെ സ്വയം തിരിച്ചറിയണം. റൊമാന്റിക്, കോമഡികള്‍ ചെയത് നടക്കേണ്ട ആളുകളല്ല, അവര്‍ അതില്‍ നിന്നും വിട്ടുമാറണം.
 
കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ (www.evisionnews.co) ഇവിടത്തെ സൂപ്പര്‍ താരങ്ങള്‍ അഭിനയിച്ച ദേശീയമായി, അന്തര്‍ദേശീയമായി നിലനില്‍ക്കുന്ന എത്ര സിനിമകളുണ്ട്. ഭാവിയില്‍ ചര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യതയുള്ള എത്ര സിനിമകളില്‍ അവര്‍ അഭിനയിച്ചു എന്ന ചോദ്യത്തിന് പൂജ്യം എന്ന് ഉത്തരം പറയാന്‍ പറ്റും. കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയില്‍ വിരലിലെണ്ണാന്‍ പറ്റിയ ചിത്രങ്ങള്‍ മാത്രമാണ് ചെയ്തത്. ബാക്കിയുള്ള സിനിമകള്‍ എല്ലാം തന്നെ കടുത്ത സ്ത്രീവിരുദ്ധമായ സിനിമകളോ വംശീയമായ അധിക്ഷേപമുള്ള സിനിമകളോ അണ് അവര്‍ അഭിനയിച്ചിട്ടുള്ളത്.
 
അവര്‍ ചെയ്തുകൂട്ടിയിട്ടുള്ള അപകടം ചെറുതല്ല. കേരള സമൂഹത്തെ ഇന്ന് നാം കാണുന്ന തരത്തില്‍ വംശീയമായിട്ട് മാറ്റിയതിലൊക്കെ വലിയൊര പങ്ക് ഈ താരങ്ങള്‍ക്കുണ്ട്. അവര്‍ വലിയ സാംസ്‌കാരിക (www.evisionnews.co) കുറ്റകൃത്യമാണ് ചെയ്തത്. കേരള സമൂഹത്തെ ഇത്രമാത്രം സവര്‍ണവത്കരിച്ചതില്‍ ഇത്രമാത്രം അരാഷ്ട്രീയമാക്കിയതില്‍ ഇത്രമാത്രം വംശീയമാക്കിയതില്‍ വലിയ ക്രിമിനല്‍ കുറ്റകൃത്യം ചെയതതിനുള്ള പങ്ക് ഈ താരങ്ങള്‍ക്കുണ്ട്.



Post a Comment

0 Comments

Top Post Ad

Below Post Ad