Type Here to Get Search Results !

Bottom Ad

പോലീസ് ഡ്രൈവറെ കല്ല് കൊണ്ട് തലക്ക് കുത്തിയ ശേഷം പിടികിട്ടാപുള്ളി രക്ഷപ്പെട്ടു


കാസര്‍കോട് (www.evisionnews.co): നിരവധി കവര്‍ച്ചാ കേസിലടക്കം നിരവധി കേസുകളിലെ പ്രതി പിടികൂടാനെത്തിയ പോലീസ് സംഘത്തിലെ ഡ്രൈവറെ കല്ല് കൊണ്ട് തലയ്ക്ക് കുത്തിയ ശേഷം രക്ഷപ്പെട്ടു. മീത്തല്‍ മാങ്ങാട്ടെ ദില്‍ഷാദ് (42) ആണ് രക്ഷപ്പെട്ടത്. കവര്‍ച്ചാ കേസടക്കം നിരവധി കേസുകളില്‍ പ്രതിയായ ദില്‍ഷാദിനെ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചിരുന്നു. ദില്‍ഷാദ് വീട്ടിലെത്തിയിട്ടുണ്ടെന്ന വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിങ്കളാഴ്ച രാത്രിയോടെ പോലീസ് സംഘം വീട്ടിലെത്തിയത്. ഇവിടെ നിന്നും പിടികൂടുന്നതിനിടെ രക്ഷപ്പെട്ട ദില്‍ഷാദിനെ പോലീസ് ബലപ്രയോഗത്തിന് ശേഷം കസ്റ്റഡിയിലെടുക്കുകയായിരുന്നു. പിന്നീട് ജീപ്പിലേക്ക് കയറ്റാനുള്ള ശ്രമത്തിനിടയിലാണ് ദില്‍ഷാദ് അക്രമം നടത്തിയത്.

പരിക്കേറ്റ ബേക്കല്‍ പോലീസ് സ്റ്റേഷനിലെ ജീപ്പ് ഡ്രൈവര്‍ തൃക്കരിപ്പൂര്‍ മേനോത്തെ സുരേഷിനെ (34) കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവാവിന്റെ കാര്‍ പോലീസ് കസ്റ്റഡിയിലാണ്. ഇയാളെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. 

Post a Comment

0 Comments

Top Post Ad

Below Post Ad