ചെങ്ങന്നൂര്‍ (www.evisionnews.co): ഉപതെരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ വോട്ടു പിടിക്കാനായി ബിജെപി പണമൊഴുക്കുന്നതായി ആരോപണം. ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടുപിടിക്കാന്‍ വീടുകള്‍ കയറി ഇറങ്ങി പണം വിതരണവും യുവാക്കള്‍ക്ക് തൊഴില്‍ വാഗ്ദാനവും നല്‍കുന്നുണ്ടെന്നാണ് വിവരം.
സിംഗപ്പൂര്‍ ചേമ്പര്‍ ഓഫ് മാരിടൈം ആര്‍ബിട്രേഷന്‍ അംഗവും ബിജെപിയുടെ എക്സ് സര്‍വീസ് മെന്‍ സെല്ലിന്റെ കോ കണ്‍വീനറുമായ ക്യാപ്റ്റന്‍ കെഎ പിള്ളയുടെ നേതൃത്വത്തിലാണ് വന്‍ തുക കൊണ്ടുവന്ന്, മണ്ഡലത്തില്‍ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുടെ വീടുകളില്‍ വിതരണം നടത്തുന്നത്. സിംഗപ്പൂരിലും കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളിലുമാണ് യുവാക്കള്‍ക്ക് തൊഴില്‍ വാഗ്ദാനം ചെയ്യുന്നത്.
ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ടുചെയ്യാന്‍ 2000 മുതല്‍ 5000 രൂപവരെയാണ് ഒരു വീട്ടില്‍ അഡ്വാന്‍സായി നല്‍കുന്നത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കൂടുതല്‍ തുക നല്‍കാമെന്ന് വാഗ്ദാനവുമുണ്ട്. തിങ്കളാഴ്ച രാവിലെമുതല്‍ ചെങ്ങന്നൂര്‍ നഗരപരിധിയിലെ 49ാം ബൂത്ത് ഉള്‍പ്പെടുന്ന അങ്ങാടിക്കല്‍മലയിലെ വീടുകളില്‍ പണം നല്‍കി. മൂന്നുകോളനികളിലെ സ്ത്രീകള്‍ക്കും ചെറുപ്പക്കാര്‍ക്കുമാണ് പണംനല്‍കിയതെന്നാണ് പുറത്തുവരുന്ന വിവരം.

Post a Comment
0 Comments