Type Here to Get Search Results !

Bottom Ad

നിര്‍മാണത്തില്‍ പിഴവ്: നിരത്തിലറങ്ങിയ സ്‌കൂട്ടര്‍ മോഡലുകള്‍ ഹോണ്ട തിരിച്ചുവിളിക്കുന്നു

(www.evisionnews.co) നിര്‍മാണത്തില്‍ പിഴവ് കണ്ടെത്തിയത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ വിറ്റഴിച്ച സ്‌കൂട്ടറുകളെ തിരിച്ച് വിളിച്ച് ഹോണ്ട. വിപണിയില്‍ ഏറെ പ്രചാരമുള്ള ആക്ടിവ 125, ഗ്രാസിയ, ഏവിയേറ്റര്‍ മോഡലുകളെയാണ് ഹോണ്ട തിരികെ വിളിച്ചത്. സ്‌കൂട്ടറുകളുടെ മുന്‍ ഫോര്‍ക്കിലെ ബോള്‍ട്ട് ഫ്ളാഞ്ചിന് അമിതമായ കാഠിന്യം ശ്രദ്ധയില്‍പെട്ടതാണ് പരിശോധനയ്ക്കു വഴിവച്ചതെന്നാണു ഹോണ്ടയുടെ വിശദീകരണം. ഫോര്‍ക്കുകള്‍ക്ക് ബലം കൂടുതലാണെന്ന് ഉപഭോക്താക്കള്‍ നേരത്തെ പരാതി ഉന്നയിച്ചിരുന്നു. രാജ്യത്തുടനീളമുള്ള ഹോണ്ട സര്‍വീസ് സെന്ററുകളാണ് സ്‌കൂട്ടറുകള്‍ പരിശോധിക്കുക.
 
56,194 സ്‌കൂട്ടറുകളില്‍ നിര്‍മ്മാണപ്പിഴവ് ഉണ്ടെന്നാണ് കമ്പനിയുടെ പ്രാഥമിക വിലയിരുത്തല്‍. പരിശോധനയില്‍ തകരാര്‍ കണ്ടെത്തുന്ന പക്ഷം ബോള്‍ട്ട് ഫ്ളാഞ്ച് സൗജന്യമായി മാറ്റി നല്‍കുമെന്നാണു ഹോണ്ടയുടെ വാഗ്ദാനം. 2018 ഫെബ്രുവരി അഞ്ചിനും മാര്‍ച്ച് പതിനാറിനും ഇടയില്‍ നിര്‍മ്മിച്ച സ്‌കൂട്ടറുകളിലാണ് പരിശോധന നടക്കുക. വെഹിക്കിള്‍ ഐഡന്റിഫിക്കേഷന്‍ നമ്പര്‍ ഉപയോഗിച്ച് ഹോണ്ട വെബ്‌സൈറ്റിലൂടെയും ഉടമകള്‍ക്ക് സ്‌കൂട്ടര്‍ തിരിച്ചുവിളിച്ചിട്ടുണ്ടോ എന്നറിയാം. പരിശോധന ആവശ്യമുള്ള വാഹനങ്ങളുടെ ഉടമസ്ഥരെ ഫോണ്‍ വഴിയോ ഇ മെയില്‍ അഥവാ എസ്എംഎസ് സന്ദേശം വഴിയോ വിവരം അറിയിക്കുമെന്നും ഹോണ്ട വ്യക്തമാക്കി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad