Type Here to Get Search Results !

Bottom Ad

ചേരങ്കൈ കടപ്പുറത്ത് വീട് നിലംപൊത്തി: വീട്ടുകാര്‍ അത്ഭുതകരമായി രക്ഷപ്പെട്ടു

കാസര്‍കോട് (www.evisionnews.co): നെല്ലിക്കുന്ന് ചേരങ്കൈ കടപ്പുറത്ത് വീട് നിലംപൊത്തി. രണ്ടുവര്‍ഷം മുമ്പ് മീന്‍ പിടിക്കുന്നതിനിടെ കടലില്‍ മരിച്ച മത്സ്യതൊഴിലാളി ബാബുവിന്റെ കുടുംബം താമസിച്ചിരുന്ന ഓടുമേഞ്ഞ വീടാണ് തകര്‍ന്നത്. ബുധനാഴ്ച രാത്രി 8:10 മണിയോടെയാണ് സംഭവം. ഭാര്യ പുഷ്പയും മക്കളും മരുമക്കളുമായി എട്ടുപേരാണ് വീട്ടില്‍ താമസിച്ചിരുന്നത്. ഇന്നലെ രാത്രി ഇവരെല്ലാം സമീപത്തുള്ള പുഷ്പയുടെ സഹോദരി സുമയുടെ വീട്ടില്‍ ടി.വി കാണാനായി പോയിരുന്നു. അതിനിടെയാണ് വീട് നിലംപൊത്തിയത്. വലിയദുരന്തത്തില്‍ നിന്നാണ് വീട്ടുകാര്‍ രക്ഷപ്പെട്ടത്. വിവരമറിഞ്ഞ് കാസര്‍കോട് എസ്.ഐ അജിത് കുമാറിന്റെ നേതൃത്വത്തില്‍ പൊലീസും കാസര്‍കോട് താലൂക്ക്, വില്ലേജ് അധികൃതരും കോസ്റ്റല്‍ പൊലീസും സ്ഥലത്തെത്തി. നഗരസഭാ ചെയര്‍പേഴ്സണ്‍ ബീഫാത്തിമ ഇബ്രാഹിം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മിസ്രിയ ഹമീദ്, കൗണ്‍സിലര്‍മാരായ മനോഹരന്‍, ഉമ എന്നിവരും വീട് സന്ദര്‍ശിച്ചു.




Post a Comment

0 Comments

Top Post Ad

Below Post Ad