ന്യൂഡല്‍ഹി (www.evisionnews.co): രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിജിയുടെ പേര് തെറ്റിച്ച് ഉച്ഛരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മോഹന്‍ദാസ് ഗാന്ധിയെന്നതിന് പകരം മോഹന്‍ലാല്‍ ഗാന്ധിയെന്നാണ് മോദി പറഞ്ഞത്. ചമ്പാരന്‍ സത്യാഗ്രഹത്തിന്റെ ശതാബ്ദി ആഘോഷ വേളയിലാണ് മോദി വീണ്ടും ഗാന്ധിജിയുടെ പേര് തെറ്റിച്ച് പറഞ്ഞത്. ഇത് മൂന്നാം തവണയാണ് മോദി ഗാന്ധിജിയെ മോഹന്‍ലാല്‍ ഗാന്ധിയെന്ന് വിശേഷിപ്പിക്കുന്നത്.
ഇതിന്റെ വീഡിയോ ഫെയ്സ്ബുക്കിലും യൂട്യൂബിലും ഹിറ്റായി മാറി. 2014 ലും 2013 ലും മോദിക്ക് സമാനമായ രീതിയില്‍ തെറ്റുപറ്റിയിരുന്നു. 2014 ല്‍ അമേരിക്കയിലെ മാഡിസന്‍ സ്‌ക്വയറില്‍ നടത്തിയ പ്രസംഗത്തിലും ഇതേ പിഴവാണ് മോദി വരുത്തിയത്. 2013ലെ ജയ്പൂരില്‍ ഒരു റാലിയിലും ഗാന്ധിജിയെ മോഹന്‍ലാല്‍ ഗാന്ധിയെന്ന് മോദി വിശേഷിപ്പിച്ചിരുന്നു.

Post a Comment
0 Comments