Type Here to Get Search Results !

Bottom Ad

ആവിക്കരയില്‍ വീട് കുത്തിത്തുറന്ന് ലാപ്ടോപ്പും സ്വര്‍ണമാലയും കവര്‍ന്നു

കാഞ്ഞങ്ങാട് (www.evisionnews.co): ആവിക്കരയില്‍ വീട് കുത്തിത്തുറന്ന് ലാപ് ടോപ്പും 25000രൂപ വിലമതിക്കുന്ന സ്വര്‍ണമാലയും കവര്‍ന്നു. ആവിക്കര എ.കെ.ജി ക്ലബിന് സമീപത്തെ പി.വി അബ്ദുല്‍ ഷുക്കൂറിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഷുക്കൂര്‍ ഗള്‍ഫിലാണ്. ഇദ്ദേഹത്തിന്റെ ഭാര്യ നഫീസ കഴിഞ്ഞ 30ന് വിസിറ്റിംഗ് വിസയില്‍ ഗള്‍ഫില്‍ പോയിരുന്നു. പൂട്ടിയിട്ടിരുന്ന വീട്ടില്‍ ഇലക്ട്രിസിറ്റി റീഡിംഗ് എടുക്കാനായി വന്ന ഉദ്യോഗസ്ഥനാണ് മുന്‍വശത്തെ വാതില്‍ തകര്‍ത്തതായി കണ്ടത്. ഉടന്‍ തന്നെ ഇയാള്‍ പരിസരവാസികളെ വിവരമറിയിക്കുകയായിരുന്നു. 
 
അയല്‍വാസികള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹോസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. പരിശോധനയില്‍ ലാപ് ടോപ്പും സ്വര്‍ണമാലയും കവര്‍ന്നതായി കണ്ടെത്തി. ചൊവ്വാഴ്ച വൈകിട്ട് ആറുമണിക്കും ഇന്ന് രാവിലെ എട്ടുമണിക്കും ഇടയിലായിരിക്കും മോഷണം നടന്നതെന്നാണ് പൊലിസ് കരുതുന്നത്. ആവിക്കരയില്‍ അടുത്തിടെയായി അടച്ചിട്ട വീടുകളില്‍ നിരവധി മോഷണങ്ങള്‍ നടന്നിരുന്നു. കവര്‍ച്ച നടന്ന വീടും പരിസരവും പൊലീസിന്റെ ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ദരും പരിശോധന നടത്തി.

Post a Comment

0 Comments

Top Post Ad

Below Post Ad